2026 ഫിഫ ലോകക്കപ്പ് ഫൈനല്‍ അമേരിക്കയിലെ പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും
2026 ലോകകപ്പ് ഫൈനൽ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19 ന് നടക്കുമെന്ന് ലോക ഫുട്‌ബോൾ ഗവേണിംഗ് ബോഡി ഫിഫ ഞായറാഴ്ച പ്രഖ്യാപിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ ദേശീയ ടീം 2026 ലെ ലോകകപ്പ് പര്യടനം ലോസ് ഏഞ്ചൽസിൽ വെച്ച് ആരംഭിക്കും.ജൂൺ 12 ന് സോഫി സ്റ്റേഡിയത്തിൽ ആദ്യ ഗ്രൂപ്പ്-സ്റ്റേജ് ഗെയിം അവര്‍ കളിക്കും.

യു.എസും മെക്‌സിക്കോയും കാനഡയും ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരം മെക്‌സിക്കോ സിറ്റിയിൽ വെച്ചായിരിക്കും.മെക്സിക്കോയും അവരുടെ ഗ്രൂപ്പിലെ ഒരു ടീമും തമ്മില്‍ ആയിരിയ്ക്കും മല്‍സരം.കാനഡക്ക് അവരുടെ നാഷണല്‍ മല്‍സരങ്ങള്‍ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ എല്ലാം നടക്കുന്നതു അമേരിക്കന്‍ മണ്ണില്‍ തന്നെ ആണ്.ജൂലായ് 14-ന് ടെക്‌സാസിലെ ആർലിംഗ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിലും അടുത്ത ദിവസം അറ്റ്ലാൻ്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലുമാണ് സെമിഫൈനൽ മത്സരങ്ങൾ.ടൂർണമെൻ്റിന് മുന്നോടിയായി യു.എസ് ടീം സബർബൻ അറ്റ്ലാൻ്റയിൽ പരിശീലനം നടത്തും.