സീരി എ യില്‍ അറ്റ്ലാന്‍റ,നാപൊളി ടീമുകള്‍ക്ക് വമ്പന്‍ വിജയം !!!!!
നിലവിലെ സീരി എയിലെ ചാമ്പ്യന്മാർ ആയ നാപൊളി ഒരു മികച്ച തിരിച്ചുവരവിലൂടെ മാച്ച് വീക്ക് എന്‍ഡില്‍ ആരാധാരെ സന്തോഷത്തില്‍ ആഴ്ത്തി.വെറോണ ടീമിനെ 2-1 നു ആണ് അവര്‍ പരാജയപ്പെടുത്തിയത്.72 ആം മിനുട്ടില്‍ ഹെല്ലാസ് വെറോണ ഡിയഗോ കപ്പോളയിലൂടെ ലീഡ് നേടി.എന്നാല്‍ പോളിഷ് ഡിഫണ്ടര്‍ ആയ പാവെൽ ഡേവിഡോവിക്‌സിയുടെ കഴിവ് കേട് മൂലം അപ്പോള്‍ തന്നെ സമനില ഗോള്‍ വഴങ്ങേണ്ടി വന്നു വെറോണക്ക്.ജയത്തോടെ നാപൊളി ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തി കഴിഞ്ഞിരിക്കുന്നു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കരുത്തര്‍ ആയ ലാസിയോ അറ്റ്ലാന്‍റ ടീമിന് മുന്നില്‍ മുട്ടു മടക്കി.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒരു തോല്‍വി പോലും നേരിടാതെ മികച്ച ആത്മവിശ്വാസത്തില്‍ ഉള്ള ലാസിയോ ടീമിനെ ആണ് അറ്റ്ലാന്‍റ 3-1 നു തോല്‍പ്പിച്ചത്.ചാൾസ് ഡി കെറ്റെലേറെ(43,76), മരിയോ പസാലിക്(16) – എന്നിവര്‍ നേടിയ ഗോളില്‍ ആണ് അറ്റ്ലാന്‍റ ജയം ഉറപ്പിച്ചത്.84 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ലാസിയോക്ക് ആശ്വാസ ഗോള്‍ നേടി കൊടുക്കാന്‍ മുന്നോട്ട് വന്നത് സീറോ ഇമൊബൈല്‍ ആയിരുന്നു.ലീഗ് പട്ടികയില്‍ ഒന്പതാം സ്ഥാനത്ത് ഇരിക്കുന്ന അവര്‍ക്ക് ടോപ് ഫോറില്‍ എത്തണം എങ്കില്‍ ഇനിയും ഏറെ മെച്ചപ്പെട്ട പ്രകടനം നടത്തിയേ തീരൂ.