ആളി കത്തി എമിറേറ്റ്സ് സ്റ്റേഡിയം ; തല താഴ്ത്തി മടങ്ങി ക്ലോപ്പ് സംഘം!!!!!!!!!!
പ്രീമിയര്‍ ലീഗ് റേസിന് അല്പം എരിവും പുളിയും നല്കി കൊണ്ട് ഇന്നതെ മല്‍സരത്തില്‍ ആഴ്സണല്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ജയത്തോടെ ലിവര്‍പൂളുമായുള്ള പോയിന്‍റ് വിത്യാസം വെറും രണ്ടായി കുറഞ്ഞു.രണ്ടു മല്‍സരം കുറവ് കളിച്ച സിറ്റിയുടെ വരവും കൂടി ആകുന്നതോടെ പ്രീമിയര്‍ ലീഗില്‍ ഇത്രയും കാലം കാണാതെ പോയ ത്രികോണ പോരാട്ടം കാണാന്‍ കഴിയും.

പതിനാലാം മിനുട്ടില്‍ സാക്ക നേടിയ ഗോളില്‍ ആഴ്സണല്‍ ലീഡ് നേടി എങ്കിലും ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്നേ ഗബ്രിയേൽ മഗൽഹെസസിന്‍റെ ഓണ്‍ ഗോള്‍ ഗണേര്‍സിന്റെ എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെടുത്തി കഴിഞ്ഞു.വിജയ ഗോളിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ വാന്‍ ഡൈക്ക് – അലിസന്‍ തമ്മില്‍ ഉള്ള തെറ്റായ ആശയവിനിമയം ആഴ്സണലിന് രണ്ടാമത്തെ ഗോള്‍ സമ്മാനിച്ചു.ഈ അവസരം മുതല്‍ എടുത്ത ഗബ്രിയേല്‍ മാര്‍ട്ടിനല്ലി 67 ആം മിനുട്ടില്‍ സ്കോര്‍ബോര്‍ഡില്‍ തന്‍റെ പേര് പകര്‍ത്തി.92 ആം മിനുട്ടില്‍ ലിയാൻഡ്രോ ട്രോസാർഡിന്‍റെ ഷോട്ട് അലീസണിന്റെ കാലിന്‍റെ ഇടയില്‍ കൂടി ലിവര്‍പൂള്‍ പോസ്റ്റില്‍ പതിച്ചതോടെ ആഴ്സണല്‍ ആരാധകര്‍ ആവേശം കൊണ്ട് മതി മറന്നു തുള്ളി………