വീണ്ടും അടപടലം ; പ്രഷര്‍ കുക്കറില്‍ ചെല്‍സിയും പൊച്ചേട്ടീനോയും
ചെല്‍സിക്ക് മേല്‍ സമ്മര്‍ദം കുമിഞ്ഞു കൂടുന്നു.ഇന്ന് നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ മിഡ് ടേബിള്‍ ടീം ആയ വൂള്‍വ്സ് അവരെ പരാജയപ്പെടുത്തി.അതും രണ്ടിനെതിരെ നാല് ഗോളിന്.ഹാട്രിക്ക് നേടി മാത്യൂസ് കൂഞ്ഞയാണ് ഇന്നതെ മല്‍സരത്തിലെ താരം.ചെല്‍സിയുടെ പ്രതിരോധത്തിലേ എല്ലാ പിഴവുകളും തുറന്നു കാട്ടി കൊണ്ടാണ് വൂള്‍വ്സ് മല്‍സരം അവസാനിപ്പിച്ചത്.മല്‍സരം തീരും മുന്നേ തന്നെ മാനേജര്‍ പൊച്ചെട്ടീനോയെ പറഞ്ഞയക്കാന്‍ ആരാധകര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

19 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് സ്റ്റാര്‍ കിഡ് കോള്‍ പാമര്‍ ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.22 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി കൂഞ്ഞ തന്‍റെ ഗോള്‍ വേട്ട ആരംഭിച്ചു.ആദ്യ പകുതി അവസാനിക്കും മുന്നേ തന്നെ എക്സെല്‍ ഡിയാസിയുടെ ഓണ്‍ ഗോള്‍ ചെല്‍സിയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്ക്കരം ആക്കി.63,82 മിനുട്ടുകളില്‍ രണ്ടും മൂന്നും ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഫോര്‍വേഡ് മാത്യൂസ് ചെല്‍സിയുടെ മുന്നില്‍ വിജയത്തിന്റെ വാതില്‍ കൊട്ടി അടച്ചു.86 ആം മിനുട്ടിലെ തിയഗോ സില്‍വയുടെ ഗോള്‍ സ്കോര്‍ ഫിഗര്‍ കൂട്ടാന്‍ അല്ലാതെ വേറെ ഒന്നിന്നും കഴിഞ്ഞില്ല.