ലിവര്‍പൂലിനോട് ഏറ്റ ക്ഷതം മറക്കാന്‍ ചെല്‍സി
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശപോരാട്ടം.ചെല്‍സി- വൂള്‍വ്സ് ടീമുകള്‍ തമ്മിലുള്ള അന്തരം കണക്കില്‍ എടുത്ത് നോക്കുകയാണ് എങ്കില്‍ അത് വളരെ വലുത് തന്നെ ആയിരിയ്ക്കും. എന്നാല്‍ ഈ സീസണിലെ മാത്രം കണക്കില്‍ ഇരുവരും തുല്യര്‍ ആണ്.ചെല്‍സി പത്താം സ്ഥാനത്തും , വൂള്‍വ്സ് പതിനൊന്നാം സ്ഥാനത്തുമാണ്.ഇന്ന് ഇരുവരും തമിലുള്ള മല്‍സരം നടക്കുമ്പോള്‍ ജയം നേടി എതിരാളിക്കുമേല്‍ പോയിന്‍റ് പട്ടികയില്‍ മുന്നില്‍ കയറാന്‍ ആയിരിയ്ക്കും ഇരുവരുടെയും ലക്ഷ്യം.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ചെല്‍സി ഹോം ഗ്രൌണ്ട് ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആണ് മല്‍സരം. ലിവർപൂളിനോട് 4-1ന് തകര്‍ന്നു അടിഞ്ഞ ചെല്‍സിക്ക് ഈ മല്‍സരത്തില്‍ ജയം അനിവാര്യം ആണ്.മാനേജര്‍ പൊച്ചെട്ടീനോക്കും താരങ്ങള്‍ക്കും മാനേജ്മെന്‍റ് ടീം മെച്ചപ്പെടുത്താന്‍ ആറ് മാസത്തില്‍ കൂടുതല്‍ സമയം നല്കി കഴിഞ്ഞു.എന്നാല്‍ ഇപ്പോഴും ഒരു മികച്ച ഇലവനെ തിട്ടപ്പെടുത്തി കലിപ്പിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ പൊച്ചെയുടെ കഴിവുകേട് ആണ് എന്നു ഇംഗ്ലിഷ് മാധ്യമങ്ങള്‍ വിധി എഴുതി കഴിഞ്ഞു.