ജയം നേടിയിട്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിയാതെ ബയേണ്‍ മ്യൂണിക്ക്
ശനിയാഴ്ച ബുണ്ടസ്‌ലിഗയിൽ ബൊറൂസിയ മൊൺചെൻഗ്ലാഡ്ബാച്ചിനെ 3-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് തങ്ങളുടെ ലീഗ് നില ശക്തിപ്പെടുത്തി.ജയം നേടി എങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ബയെണിന് കഴിഞ്ഞില്ല.ഇന്നലെ തന്നെ നടന്ന മറ്റൊരു മല്‍സരത്തില്‍ ലെവര്‍കുസന്‍ ഡാര്‍മസ്റ്റാഡിനെ പരാജയപ്പെടുത്തിയത് മൂലം അവര്‍ തന്നെ ആണ് ഇപ്പൊഴും ലീഗില്‍ തലപ്പത്ത് ഇരിക്കുന്നത്.
/cdn.vox-cdn.com/uploads/chorus_image/image/73109362/1982775232.0.jpg)
മല്‍സരത്തില്‍ 35-ാം മിനിറ്റിൽ ലീഡ് നേടി സന്ദർശകർ ബയേണിനെ ഞെട്ടിച്ചു.നിക്കോ എൽവേദി കീപ്പർ മാനുവൽ ന്യൂയറിനെ ബീറ്റ് ചെയ്തു സ്കോര്‍ബോര്‍ഡില്‍ ഇടം നേടി. അലക്സാണ്ടർ പാവ്ലോവിച്ചിലൂടെ ആദ്യ പകുതിയില്‍ തന്നെ സ്കോര്‍ സമനിലയില്‍ ആക്കാന്‍ മ്യൂനിക്കിന് കഴിഞ്ഞു.രണ്ടാം പകുതിയില്‍ ഗ്ലാഡ്ബാക്ക് കീപ്പറുടെ പിഴവ് മൂലം ലഭിച്ച അവസരം വലയില്‍ എത്തിച്ച ശേഷം ഹാരി കെയിന്‍ ജര്‍മന്‍ ക്ലബിന് വേണ്ടി തന്‍റെ 24 ആം ഗോള്‍ നേടി.86-ാം മിനിറ്റിൽ മത്തിജ്‌സ് ഡി ലൈറ്റിന്‍റെ ഒരു ഹെഡറിലൂടെ മൂന്നാം ഗോള്‍ നേടിയ ബയേണ്‍ മ്യൂണിക്ക് വ്യക്തമായ മേല്‍ക്കൈയോടെ മല്‍സരം അവസാനിപ്പിച്ചു.അടുത്ത മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ ആയ ബയേര്‍ ലെവര്‍കുസനെതിരെ ആണ് അവരുടെ പോരാട്ടം.