സെമിഫൈനല്‍ പ്രവേശനം നേടി സൌത്ത് ആഫ്രിക്കയും ഐവറി കോസ്റ്റും
ശക്തര്‍ ആയ മാലി ടീമിനെ പരാജയപ്പെടുത്തി (സ്കോര്‍ ലൈന്‍ 2-1) ഐവറി കോസ്റ്റ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സെമി പ്രവേശനം നടത്തി.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയ മല്‍സരത്തില്‍ വിജയിയെ നിശ്ചയിക്കാന്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് വേണ്ടി വരും എന്നു തോന്നിച്ച നിമിഷത്തില്‍ 122 ആം മിനുട്ടില്‍ ഉമർ ദിയാകിറ്റേ നേടിയ ഗോള്‍ ആണ് ഐവറി കോസ്റ്റിന് വിജയം സമ്മാനിച്ചത്.

നെനെ ഡോർഗെലെസിലൂടെ മല്‍സരത്തില്‍ മാലിയാണ് ലീഡ് നേടിയത് എങ്കിലും 90 ആം മിനുട്ടില്‍ സൈമൺ ആദിൻഗ്ര നേടിയ ഗോളിലൂടെ മല്‍സരത്തിനെ എക്സ്ട്രാ ടൈമിലേക്ക് നീട്ടാന്‍ ഐവറി കോസ്റ്റിന് കഴിഞ്ഞു.മറ്റൊരു ആവേശകരമായ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കപ്പെ വേര്‍ദേയെ പെനാല്‍ട്ടിയില്‍ സൌത്ത് ആഫ്രിക്കന്‍ ടീം പരാജയപ്പെടുത്തി(സ്കോര്‍ ലൈന്‍ 2-1).ഇരു ടീമുകള്‍ക്കും 120 മിനുട്ടില്‍ ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല.നൈജീരിയയാണ് സൌത്ത് ആഫ്രിക്കയുടെ സെമിഫൈനല്‍ എതിരാളികള്‍.