ഏഷ്യന്‍ കപ്പിലെ ഏറ്റവും മികച്ച പോരാട്ടം ഇന്ന് : ജപ്പാന്‍ – ഇറാന്‍ (ക്വാര്‍ട്ടര്‍ ഫൈനല്‍ )
2019 ലെ ഏഷ്യൻ കപ്പ് സെമിഫൈനലിൻ്റെ തനിയാവര്‍ത്തനം ഇന്ന് ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അരഞ്ഞേറും.ശനിയാഴ്ച എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനും ജപ്പാനും ഏറ്റുമുട്ടുമ്പോള്‍ മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് തിരി തെളിയും.ഇന്ന് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് കിക്കോഫ്.സിറിയന്‍ ടീമിനെ പരാജയപ്പെടുത്തിയാണ് ഇറാന്‍ ഇതുവരെ എത്തിയത് എങ്കില്‍ ജപ്പാന്‍ ടീം റൌണ്ട് ഓഫ് 16 ല്‍ പരാജയപ്പെടുത്തിയത് ബഹറയിനെ ആണ്.

ഇന്നതെ മറ്റൊരു ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറും ഉസ്ബെക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടും.ഖത്തറിനെ തോല്‍പ്പിക്കുകയാണ് എങ്കില്‍ 2011ന് ശേഷം ആദ്യമായി ഏഷ്യൻ കപ്പ് സെമിയിലെത്താൻ ഉസ്ബെക്കിസ്ഥാന് കഴിയും.6-ാം റൗണ്ട് പോരാട്ടത്തിൽ ഖത്തർ 2-1ന് ഫലസ്തീനിനെ പരാജയപ്പെടുത്തി, അതേ സ്കോറിന് തന്നെ ഉസ്ബെക്കിസ്ഥാന്‍ തായ്‌ലൻഡിനെ പുറത്താക്കി.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് അൽ ബൈത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.