സീരി എയില്‍ തങ്ങളുടെ പ്രമാണിതം വീണ്ടെടുക്കാന്‍ എസി മിലാന്‍ !!!!!
സീരി എ യില്‍ തങ്ങളുടെ മേധാവിത്വം നഷ്ട്ടപ്പെട്ട എസി മിലാന്‍ ഇന്ന് സീരി എയില്‍ ഫ്രോസിനോണിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് ഫ്രോസിനോണ്‍ ഹോം ഗ്രൌണ്ട് ആയ ബെനിറ്റോ സ്റ്റിർപെ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.തുടര്‍ച്ചയായ നാല് മല്‍സരങ്ങള്‍ ജയിച്ച് മുന്നേറിയ മിലാന്‍ കഴിഞ്ഞ മല്‍സരത്തില്‍ ദുര്‍ഭലര്‍ ആയ ബോളോഗ്നക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ടിരുന്നു.
![AC Milan's Ruben Loftus-Cheek celebrates scoring their third goal with teammates on September 27, 2023](https://sm.imgix.net/23/39/ac-milan.jpg?w=640&h=480&auto=compress,format&fit=clip)
സീരി എ യില്‍ എട്ട് പോയിന്റിന് പുറകില്‍ ആണ് എങ്കിലും എസി മിലാന്‍ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല.ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ് നില്‍വില്‍ അവര്‍.ഫ്രോസിനോണ്‍ ആകട്ടെ ലീഗ് പട്ടികയില്‍ പതിനാലാം നമ്പറിലുമാണ്.ആദ്യ പകുതിയില്‍ ലീഡ് നേടി രണ്ടാം പകുതിയില്‍ അത് നിലനിര്‍ത്താന്‍ കഴിയാതെ പാടുപ്പെടുകയാണ് എസി മിലാന്‍.കഴിഞ്ഞ എല്ലാ മല്‍സരത്തിലും ഉണ്ടായത് അങ്ങനെ തന്നെ ആണ്.ഇതിന് ഒരുത്തരം എത്രയും പെട്ടെന്നു മാനേജര്‍ സ്റ്റീവന്‍ പിയൊളി കണ്ടെത്തിയില്ല എങ്കില്‍ മിലാന് ഒരു പക്ഷേ ഇതിലും വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരും.സീരി എ യില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എസി മിലാന്‍ ജയം നേടിയിരുന്നു.