ന്യൂകാസിലിന് ഇന്ന് ലൂട്ടോണ്‍ ടൌണ്‍ ചലഞ്ച് !!!!!!!!!
കഴിഞ്ഞ രണ്ടു പ്രീമിയര്‍ ലീഗ് മല്‍സരത്തിലും വിജയം നേടിയ ന്യൂ കാസില്‍ യുണൈറ്റഡും ലൂട്ടൺ ടൗണും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ന്യൂ കാസില്‍ ഹോം ഗ്രൌണ്ട് ആയ സെൻ്റ് ജെയിംസ് പാർക്കിൽ ആണ് കിക്കോഫ്.പ്രീമിയര്‍ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്നതിന് വേണ്ടി ആണ് ന്യൂ കാസില്‍ പോരാടുന്നത് എങ്കില്‍ ലൂട്ടോണ്‍ ടൌണ്‍ റിലഗേഷന്‍ ഒഴിവാക്കാന്‍ ആണ് ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയ ന്യൂ കാസിലിന് ഈ സീസണില്‍ തങ്ങളുടെ പഴയ ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ല.അനേകം പരിക്കുകളുമായി മല്ലിടുന്ന മാനേജര്‍ എഡി ഹോവിന് നിലവില്‍ വലിയ സമ്മര്‍ദം ആണ് ഉള്ളത്.തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങളില്‍ പരാജയപ്പെട്ട അവര്‍ കഴിഞ്ഞ മല്‍സരത്തില്‍ ഫോമില്‍ കളിക്കുന്ന ആസ്റ്റണ്‍ വില്ലയെ 3-1 നു പരാജയപ്പെടുത്തിയിരുന്നു.ഇരട്ട ഗോള്‍ നേടിയ ഫാബിയാന്‍ ഷ്രാര്‍ ആയിരുന്നു അന്നത്തെ മല്‍സരത്തിലെ താരം.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്നത്തെ മല്‍സരത്തില്‍ ഒരു ഗോളിന് ന്യൂ കാസിലിനെ തറപറ്റിക്കാന്‍ ലൂട്ടോണ്‍ ടൌണിന് കഴിഞ്ഞു.