പ്രീമിയര്‍ ലീഗ് ; വിജയ വഴിയിലേക്ക് മടങ്ങാന്‍ ബ്രൈട്ടന്‍ , ആസ്റ്റണ്‍ വില്ല ടീമുകള്‍
കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരേ ഒരു ജയം മാത്രം നേടിയ ബ്രൈട്ടന്‍ ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിടും.കഴിഞ്ഞ സീസണിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന് ഈ സീസണില്‍ അവരുടെ ടോപ് ഫോമിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.ഒന്‍പതാം സ്ഥാനത്ത് ആണ് ബ്രൈട്ടന്‍ നിലവില്‍, പാലസ് ആകട്ടെ പതിനാലാം സ്ഥാനത്തും ആണ്.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.

പ്രീമിയര്‍ ലീഗിന്റെ ആദ്യ പകുതിയില്‍ മികച്ച ഫോമില്‍ കളിച്ച ആസ്റ്റണ്‍ വില്ലക്ക് അടി തെറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവര്‍ നിലവില്‍ ലീഗ് പട്ടികയില്‍ ടോപ് ഫോറില്‍ നിന്നും തഴയപ്പെട്ടു.ഇന്നതെ മല്‍സരത്തില്‍ അവര്‍ ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ഷെഫീല്‍ഡ് ഹോം ഗ്രൌണ്ട് ആയ ബ്രമാല്‍ ലേയിനില്‍ വെച്ചാണ് കിക്കോഫ്.