പ്രീമിയര്‍ ലീഗില്‍ ഇന്ന് എവര്‍ട്ടന്‍ – ടോട്ടന്‍ഹാം പോരാട്ടം
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി പോരാടുന്ന ടോട്ടന്‍ഹാമും റിലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടാന്‍ ഇരിക്കുന്ന ഏവര്‍ട്ടനും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ഏവര്‍ട്ടന്‍ ഹോം ഗ്രൌണ്ട് ആയ ഗുഡിസന്‍ പാര്‍ക്കില്‍ വെച്ചാണ് മല്‍സരം.ലണ്ടൻ ഡെർബിയിൽ ബ്രെൻ്റ്‌ഫോർഡിനെ 3-2ന് ലില്ലിവൈറ്റ്സ് കീഴടക്കിയുള്ള വരവാണ്,അതേ സമയം എവര്‍ട്ടന്‍ ഫുൾഹാമുമായി ഒരു ഗോൾരഹിത സമനിലയിൽ അകപ്പെട്ടു.
സീസണിന്‍റെ ആദ്യ പകുതിയുടെ അവസാനത്തില്‍ ടോട്ടന്‍ഹാമിന് തുടക്കത്തില്‍ അവരുടെ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എങ്കിലും രണ്ടാം പകുതി ടോട്ടന്‍ഹാം മികച്ച ഫോമില്‍ ആണ് പന്ത് തട്ടുന്നത്.പരിക്കില്‍ നിന്നും മുന്‍ ലെസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ ആയ മാഡിസണ്‍ തിരിച്ച് എത്തിയത് ടോട്ടന്‍ഹാം ടീമിനും മാനേജര്‍ ആങ്കെ പോസ്‌റ്റെകോഗ്ലോക്കും ഏറെ ആത്മവിശ്വാസം പകരുന്നു.മാലിക്ക് വേണ്ടി യെവ്സ് ബിസ്സൗമയും ദക്ഷിണ കൊറിയയുടെ സണ്‍ ഹ്യൂങ്-മിനും രാജ്യാന്തര പോരാട്ടത്തിന് പോയിരിക്കുന്നത് നേരിയ രീതിയില്‍ ആണ് എങ്കിലും ടോട്ടന്‍ഹാമിന് ഒരു തിരിച്ചടിയാണ്.