ഡാര്‍വിന്‍ നൂനസ് ആഴ്സണല്‍ മല്‍സരത്തില്‍ കളിയ്ക്കാന്‍ സാധ്യതയില്ല
ഞായറാഴ്ച ആഴ്സണലുമായുള്ള കൂറ്റൻ മീറ്റിംഗിന് മുന്നോടിയായി ഫോർവേഡ് ഡാർവിൻ ന്യൂനസ് ഫിറ്റ്നസ് ടെസ്റ്റ് നേരിടേണ്ടിവരുമെന്ന് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു.തൻ്റെ അവസാന നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ ഉറുഗ്വായ് ഇൻ്റർനാഷണൽ, സ്റ്റാർ വിംഗർ മുഹമ്മദ് സലായുടെ അഭാവം നികത്താൻ ലിവര്‍പൂളിനെ ഏറെ സഹായിച്ചു.

“ചെല്‍സിക്ക് എതിരായ മല്‍സരത്തില്‍ നൂനസ് പരിക്ക് വെച്ചാണ് കളിച്ചത്.ആരോ അദ്ദേഹത്തെ ചവിട്ടി.ഇത് താരത്തിനു നല്ല പോലെ വിഷമം ഉണ്ടാക്കി.അദ്ദേഹം കളം വിട്ടത് ഒരു വിത്യസ്ത തരത്തില്‍ ഉള്ള ബൂട്ട് അണിഞ്ഞ് ആണ്.അദ്ദേഹത്തിന്റെ എല്ല് പൊട്ടിയിട്ടില്ല,എന്നാല്‍ എക്സ്-റേയില്‍ നിന്നും വ്യക്തം ആവുന്നത് അദ്ദേഹത്തിന്റെ കാലില്‍ എന്തോ വീര്‍ത്ത് നില്‍ക്കുന്നുണ്ട് എന്നതാണ്.ഇന്ന് രാവിലെ ഞാൻ അദ്ദേഹത്തെ കണ്ടില്ല.കൂടുതല്‍ വ്യക്തമായ വാര്‍ത്ത അറിയണം എങ്കില്‍ ഇനിയും കാത്തിരിക്കണം.”യൂര്‍ഗന്‍ ക്ലോപ്പ് കുറച്ചു നേരം മുന്നേ നല്കിയ അഭിമുഖം ആണിത്.