മാഡ്രിഡ് ഡെര്‍ബി ആരംഭിക്കുന്നതിന് മുന്നേ റയലിന് നേരിയ ഭീതി
ടോപ് ഫോമില്‍ ഉള്ള റയല്‍ മാഡ്രിഡ് മികച്ച ആത്മവിശ്വാസത്തോടെ ആണ് നാലാമത്തെ മാഡ്രിഡ് ഡെർബിയിലേക്ക് നീങ്ങുന്നത്.എന്നാല്‍ കാര്യങ്ങള്‍ അല്പം പന്തി കേടാക്കി കൊണ്ട് പ്രതിരോധ താരം ആയ അൻ്റോണിയോ റൂഡിഗറിന് പരിക്ക് സംഭവിച്ചിരിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണീ മേസൺ ഗ്രീൻവുഡുമായി കൂട്ടിയിടിച്ചതിന് ശേഷം, ഹാഫ് ടൈമിന് 10 മിനിറ്റ് മുമ്പ് റൂഡിഗർ പിച്ച് വിട്ടിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം വെറും മസില്‍ പിടിത്തം അല്ല റുഡിഗറിന്.അദ്ദേഹത്തിന് കാര്യമായി തുടയില്‍ മസില്‍ ബ്രൂയിസ് ഉണ്ടായിട്ടുണ്ട്.അതിനാല്‍ താരം എത്ര ദിനം പിച്ചില്‍ നിന്നു വിട്ടു നില്ക്കും എന്നതിന് ഒരു ഉറപ്പും ഇല്ല. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന് പകരം ഔറേലിയൻ ഷൂമേനിയെ കോച്ച് അന്‍സാലോട്ടി കളിയ്ക്കാന്‍ ഇറക്കിയിരുന്നു.എന്നാല്‍ നിര്‍ഭാഗ്യം അവിടെയും റയലിനെ വിട്ടില്ല.സീസണിലെ അഞ്ചാം മഞ്ഞക്കാർഡ് കണ്ട ഷൂമേനി അടുത്ത മല്‍സരത്തില്‍ സസ്പെന്‍ഷന്‍ മൂലം കളിച്ചേക്കില്ല.ഇതിന് അപ്പീല്‍ റയല്‍ നല്കിയിട്ടുണ്ട് എങ്കിലും അതിന്‍റെ ഫലം എന്താകും എന്ന യാതൊരു ഉറപ്പും ഇപ്പോള്‍ ഇല്ല.