ചെൽസി സ്‌ട്രൈക്കർ അർമാൻഡോ ബ്രോജയെ ലോണില്‍ ഫുള്‍ഹാം സൈന്‍ ചെയ്തു
ഈ സീസണിൽ ചെൽസി സ്‌ട്രൈക്കർ അർമാൻഡോ ബ്രോജയെ ലോണിൽ സൈൻ ചെയ്യാൻ ഫുൾഹാം സമ്മതിച്ചിരിക്കുന്നു.ഫുൾഹാം 22-കാരന് 4 മില്യൺ പൗണ്ട് ലോൺ ഫീസായി നൽകും.ബ്രോജയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ സേവനങ്ങള്‍ക്ക് ആവശ്യം ഇല്ല എന്നു കണ്ട മാനേജ്മെന്‍റ് താരത്തിനെ വില്‍ക്കാന്‍ ഒരു മാസം ആയി ശ്രമിക്കുന്നു.എന്നാല്‍ താരത്തിനെ സ്ഥിരമായി സൈന്‍ ചെയ്യണം എന്നും, അതുപോലെ തന്നെ താരത്തിനു മേല്‍ ഇവര്‍ വെച്ചിരുന്ന പ്രൈസ് ടാഗും ഏറെ കൂടുതല്‍ ആയിരുന്നു.
ഇത് മൂലം തന്നെ പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ആയ വോൾവ്‌സ്, വെസ്റ്റ് ഹാം എന്നിവര്‍ ഡീലില്‍ നിന്നു അകന്നു നിന്നു.ചെൽസി തങ്ങളുടെ ഡിമാന്‍ഡുകള്‍ അവസാന ദിവസം രാവിലെ ഉപേക്ഷിച്ചു.അതിനാല്‍ തന്നെ £5 മില്യൺ ഫീസ് നല്കാന്‍ ആദ്യം തന്നെ തയ്യാര്‍ ആയി കൊണ്ട് ഫുള്‍ഹാം എത്തി.താരത്തിനെ സ്ഥിരമായി സൈന്‍ ചെയ്യണം എന്ന ഓപ്ഷന്‍ ഇപ്പോള്‍ കരാറില്‍ ഇല്ല,അത് കൊണ്ട് തന്നെ അടുത്ത സീസണില്‍ താരം തിരികെ ചെല്‍സിയിലേക്ക് മടങ്ങി എത്തും.