മറ്റൊരു തിരിച്ചടി കൂടി – ദുരന്തയാത്രയില്‍ ബാഴ്സലോണക്ക് ബ്രേക്ക് ഇല്ല !!!!!!
പിച്ചിനുളില്‍ തിരിച്ചടികള്‍ മാത്രം നേരിടുന്ന ബാഴ്സലോണക്ക് ഇതാ വീണ്ടും ഒരു അടി ലഭിച്ചിരിക്കുന്നു.ഇത്രയും കാലം ബാഴ്സയിലേക്ക് വരുമെന്ന് പറഞ്ഞ ലൂക്കാസ് ബെർഗ്‌വാളിനെ ഒടുവില്‍ ടോട്ടന്‍ഹാം തട്ടി കൊണ്ട് പോയിരിക്കുന്നു.അതും ട്രാന്‍സ്ഫര്‍ ഡെഡ് ലൈനിന്‍റെ അവസാന ദിനത്തില്‍.താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ് ഏകദേശം 10 മില്യണ്‍ യൂറോ ആണ്.

ഇത് മൂന്നാം തവണയാണ് ബാഴ്സലോണക്ക് താരങ്ങളുടെ സൈനിങ് കപ്പിനും ചൂണ്ടിനും ഇടക്ക് വെച്ച് നഷ്ട്ടപ്പെടുന്നത്.ആദ്യം ആര്‍ദ ഗൂളര്‍,പിന്നീട് എച്ചെവേരി,ഇപ്പോള്‍ ഇതാ ബെര്‍ഗ്വാളും.സാമ്പത്തികമായി തകര്‍ന്ന അവര്‍ക്ക് ഇപ്പോള്‍ ഏതൊരു താരത്തിനെ സൈന്‍ ചെയ്യാനും നൂറു കാര്യങ്ങള്‍ ആലോചിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.ബെർഗ്‌വാളിന് വെള്ളിയാഴ്ച 18 വയസ്സ് തികയുന്നു, വേനൽക്കാലത്ത് ആരംഭിക്കുന്ന അഞ്ച് വർഷത്തെ കരാർ അംഗീകരിക്കുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ ലണ്ടനിലേക്ക് താരം പറക്കുമെന്ന് പ്രതീക്ഷിക്കുന്നു.