ഇത്തവണ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഇംഗ്ലണ്ടില്‍ കൊഴുത്തില്ല ; നേട്ടം ഫ്രഞ്ച് ലീഗിന്
ലോക ഫൂട്ബോളിലെ തന്നെ ഏറ്റവും വലിയ ലീഗ് എന്ന ഖ്യാതി ഉള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഈ സീസണിലെ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ വളരെ ചെറിയ രീതിയില്‍ മാത്രമേ പണം ചിലവാക്കിയുള്ളൂ.റിപ്പോര്‍ട്ട് പ്രകാരം 100 മില്യൺ പൗണ്ട് ആണ് അവര്‍ ഈ വിന്‍റോയില്‍ ചിലവാക്കിയിരിക്കുന്നത്.കഴിഞ്ഞ സീസണില്‍ ആകട്ടെ അത് 815 മില്യൺ പൗണ്ട് ആയിരുന്നു.
ഡെലോയിറ്റ് പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.2021 ജനുവരിയിൽ COVID-19 പാൻഡെമിക് മൂലം ചെലവ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ആ സീസണ്‍ ഒഴിച്ചാല്‍ പിന്നീട് 2012 ജനുവരിയിലാണ് ഇത്രക്ക് കുറഞ്ഞ ട്രാന്‍സ്ഫര്‍ നടന്നത്.(60 മില്യണ്‍ യൂറോ ).യൂറോപ്പിലെ മറ്റ് മികച്ച നാല് ലീഗിലെ ചിലവ് 2023 ജനുവരിയിൽ 255 മില്യണിൽ നിന്ന് 2024 ജനുവരിയിൽ 455 മില്യണായി ഉയർന്നു.ഈ വിന്‍റോയില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുക്കിയത് ഫ്രാൻസിലെ ലീഗ് 1-ലെ ക്ലബ്ബുകൾ ആണ്.കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 190 മില്യൺ യൂറോയാണ് അവര്‍ ചിലവാക്കിയത്.