സീസൺ അവസാനിക്കുന്നതിന് മുമ്പ് സാവിയെ പുറത്താക്കില്ല – ബാഴ്‌സലോണ മേധാവി
ടീമിൻ്റെ ഫലം എന്തായാലും സീസൺ അവസാനിക്കുന്നതിന് മുമ്പ് പരിശീലകൻ സാവി ഹെർണാണ്ടസിനെ പുറത്താക്കില്ലെന്ന് ബാഴ്‌സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ വിയാറിയലിനോട് 5-3ന് തോറ്റതിന് ശേഷം സാവി തന്‍റെ തീരുമാനം ലോകം മൊത്തം അറിയിച്ചു.സ്പാനിഷ് സൂപ്പർകോപ്പയിൽ നിന്നും കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായതിന് ശേഷം, ബാർസയുടെ ഇനിയുള്ള പ്രതീക്ഷ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമാണ്.

“സാവിയുടെ തീരുമാനം തോൽവിയുടെ ചൂടിൽ മാത്രമാണെന്ന് ഞാൻ കരുതി, പക്ഷേ ഞാൻ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അത് വളരെയധികം ചിന്തിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി.അദ്ദേഹം വളരെ ബോധ്യത്തോടെ സംസാരിച്ചു. സീസണിൻ്റെ അവസാനത്തിൽ താൻ സ്ഥാനമൊഴിയുമെന്നും കരാറിൽ ശേഷിക്കുന്ന വർഷം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ സീസണില്‍ എന്തു തന്നെ സംഭവിച്ചാലും അയാളെ ഞാന്‍ പുറത്താക്കാന്‍ പോകുന്നില്ല.ഈ ക്ലബിന്‍റെ ലാഭത്തിന് വേണ്ടി എന്തു ചെയ്യാനും അദ്ദേഹം തയ്യാര്‍ ആണ്.അത് എനിക്കു വ്യക്തമായ ബോധ്യവും ഉണ്ട്.”ആർഎസി 1 ന് നൽകിയ അഭിമുഖത്തിൽ ബാഴ്‌സ മേധാവി പറഞ്ഞു.