വീരോചിതം യുണൈറ്റഡ് !!!!!!!!!
യുണൈറ്റഡിനെ പൂട്ടാനുള്ള സകല തന്ത്രങ്ങളും വൂള്‍വ്സ് പണിതു എങ്കിലും അതില്‍ നിന്നെല്ലാം ഊരി പോന്ന ചെകുത്താന്‍മാര്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി.ഇന്നലെ നടന്ന മല്‍സരത്തില്‍ അവർ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ 4-3 എന്ന സ്‌കോറിന് തോൽപിച്ചു.അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് അടിച്ച് റാഷ്ഫോർഡ് തൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി.

തുടക്കത്തില്‍ തന്നെ ലീഡ് നേടിയിട്ടും വീണ്ടും വീണ്ടും ആക്രമണം നടത്തിയ യുണൈറ്റഡ് വീണ്ടും ലക്ഷ്യം കണ്ടു.22-ാം മിനിറ്റിൽ റാസ്മസ് ഹോജ്‌ലണ്ട് രണ്ടാം ഗോള്‍ നേടി.ഇതോടെ വിജയം ഏറെ കുറെ ഉറപ്പിച്ച മട്ടായിരുന്നു യുണൈറ്റഡിന്.എന്നാല്‍ രണ്ടാം പകുതിയില്‍ വൂള്‍വ്സ് മൂന്നു ഗോള്‍ തിരിച്ചടിച്ചതോടെ ലക്ഷ്യ ബോധം ഇല്ലാതെ ചെകുത്താന്‍മാര്‍ ഇരുട്ടില്‍ താപ്പാന്‍ തുടങ്ങി.പാബ്ലോ സരബിയ , മാക്സ് കിൽമാൻ , പെഡ്രോ നെറ്റോ എന്നിവര്‍ ആണ് വൂള്‍വ്സിന്‍റെ ഗോള്‍ സ്കോറര്‍മാര്‍.മല്‍സരം സമനിലയിലേക്ക് പോകും എന്ന നിമിഷത്തില്‍ വൈകിയെത്തിയ കോബി മൈനൂ 97 ആം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു.