ബെൻസെമയുടെ ” റിട്ടേണ്‍ യൂറോപ്പ് ” ദൌത്യം വെള്ളത്തില്‍ !!!!!!
സൗദി അറേബ്യയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ കരീം ബെന്‍സെമ തിരിച്ച് യൂറോപ്പിലേക്ക് വരുകയാണ് എന്ന് വാര്‍ത്ത വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം താരം ഈ സീസണ്‍ ആല്‍ ഇതിഹാദില്‍ പൂര്‍ത്തിയാക്കും.ചെൽസിയും അദ്ദേഹത്തിൻ്റെ ജന്മനാടായ ക്ലബ് ലിയോണും അദ്ദേഹത്തിൻ്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് എങ്കിലും സീസണിന്റെ പകുതിയില്‍ താരത്തിനെ വിട്ടു കൊടുക്കാന്‍ അൽ ഇത്തിഹാദ് തയ്യാര്‍ അല്ല.

സൗദി പ്രോ ലീഗിലെ മറ്റൊരു ക്ലബ്ബിലേക്ക് താരത്തിനെ ലോണില്‍ അയക്കാന്‍ അൽ ഇത്തിഹാദിന് ഒരു പദ്ധതി ഉണ്ടായിരുന്നു,എന്നാല്‍ താരം ആദ്യ മാത്രയില്‍ തന്നെ അതിനെ നിരസിച്ചു.ഒരു ഫ്രീ ഏജൻ്റായി താരം ഒപ്പിട്ടത് മൂന്ന് വർഷത്തെ കരാറിൽ ആണ്.സൗദി പ്രോ ലീഗിൽ അൽ ഹിലാലിനെക്കാൾ 25 പോയിൻ്റ് പിന്നിലായി അൽ ഇത്തിഹാദ് ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.ഈ സീസണിൽ ഇതുവരെ കളിച്ച 24 മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടിയിട്ടും സൗദി മാധ്യമങ്ങൾ ബെൻസെമയെ ഏറെ വിമര്‍ശിക്കുന്നുണ്ട്.ഞായറാഴ്ച അൽ ഫൈസാലിക്കെതിരായ കിംഗ്സ് കപ്പ് ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ടീമിനൊപ്പം ബെൻസിമ മോറീഷ്യസിലെ ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തി.