സൂപ്പർ ലീഗ് – യുവേഫ പോര് മുറുകുന്നു
യൂറോപ്യൻ സൂപ്പർ ലീഗ് സൃഷ്ടിക്കുന്നതിൽ സഹായിക്കുന്നതിനായി രൂപീകരിച്ച A22 സ്‌പോർട്‌സ് മാനേജ്‌മെൻ്റ് പരസ്യമായി യുവേഫക്കെതിരെ വാളെടുക്കുന്നു.മത്സരവിരുദ്ധ പെരുമാറ്റം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവേഫയ്ക്ക് അയച്ച കത്ത് A22 സ്‌പോർട്‌സ് ഇന്നലെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.തങ്ങളുടെ പ്രൊജെക്ട്ടിനോട് താല്‍പര്യം പ്രകടിപ്പിക്കുന്ന ഏത് ക്ലബിനെയും പ്രസിഡൻ്റ് അലക്‌സാണ്ടർ സെഫെറിൻ ഭീഷണിപ്പെടുത്തുന്നതായും A22 സ്‌പോർട്‌സ് പറഞ്ഞിട്ടുണ്ട്.
2021 ഏപ്രിൽ മുതൽ യുവേഫ സൂപ്പര്‍ ലീഗിനെതിരെ പരസ്യമായി കൊമ്പു കൊര്‍ക്കുന്നുണ്ട്.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വന്ന കോടതി വിധി പ്രകാരം യുവേഫക്ക് സൂപ്പര്‍ ലീഗില്‍ കൈകടത്താന്‍ കഴിയില്ല എന്നും ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോകാനുള്ള അനുമതിയും ലഭിച്ചു.എന്നാല്‍ ഇവിടെ പ്രശ്നം യുവെഫയുടെ തേര്‍ഡ് പാര്‍ട്ടികളും അത് പോലെ ഡൊമെസ്റ്റിക് ലീഗുകളും ഇപ്പോഴും ക്ലബുകള്‍ക്ക് ഭീഷണി നല്കുന്നുണ്ട്,എന്നാല്‍ അത് രഹസ്യമായി മാത്രം ആണ് എന്നും A22 സ്‌പോർട്‌സ് വാദിക്കുന്നു.