സതാംപ്ടണിൽ നിന്ന് കാർലോസ് അൽകാരാസിനെ ലോണില്‍ സൈൻ ചെയ്യുന്നത് യുവൻ്റസ് സ്ഥിരീകരിച്ചു
സതാംപ്ടൺ മിഡ്ഫീൽഡർ കാർലോസ് അൽകാരാസ് ലോണിൽ എത്തിയതായി യുവൻ്റസ് സ്ഥിരീകരിച്ചു.അർജൻ്റീനിയൻ സംഘടനയായ റേസിംഗ് ക്ലബിൽ നിന്ന് സതാംപ്ടണിൽ ചേർന്ന് ഒരു വർഷത്തിന് ശേഷമാണ് താരത്തിനെ യൂവേ ലോണില്‍ സ്വന്തമാക്കുന്നത്.ഇകാലമത്രയും പ്രീമിയര്‍ ലീഗ് ക്ലബിന് വേണ്ടി താരം 26 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
2028 വരെ അൽകാരാസ് സതാംപ്ടണുമായി കരാറിൽ തുടരുന്നുണ്ട്.താരത്തിന്‍റെ അഞ്ചു മാസത്തെ സേവനത്തിന് വേണ്ടി ഓല്‍ഡ് ലേഡി നല്കിയിരിക്കുന്നത് 5.8 മില്യൺ യൂറോ ആണ്.കരാര്‍ സ്ഥിരം ആക്കാന്‍ ആണ് പദ്ധതി എങ്കില്‍ താരത്തിനു വേണ്ടി 49.5 മില്യൺ യൂറോ നല്കാന്‍ തങ്ങള്‍ തയ്യാര്‍ ആണ് എന്ന് യുവന്‍റസ് പറഞ്ഞു കഴിഞ്ഞു.പോൾ പോഗ്ബയുടെയും നിക്കോളോ ഫാഗിയോളിയുടെയും സസ്‌പെൻഷനുകൾക്ക് ശേഷം അൽകാരാസ് മാസിമിലിയാനോ അല്ലെഗ്രിയുടെ മധ്യനിരയെ ശക്തിപ്പെടുത്തും എന്ന് അവര്‍ വിശ്വസിക്കുന്നു.