റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇന്ന് റിയാദ് സീസൺ കപ്പ് അരങ്ങേറും
വ്യാഴാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസൺ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിയെ നേരിടും.ഒരു തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച എന്ന് വിളിക്കപ്പെടുന്ന ഈ മല്‍സരത്തില്‍ റൊണാള്‍ഡോ കളിക്കില്ല എന്നത് ലോക ഫൂട്ബോള്‍ ആരാധകരെ തന്നെ ഏറെ നിരാശയില്‍ ആഴ്ത്തി.പരിക്ക് മൂലം ആണ് അദ്ദേഹം മല്‍സരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
ഇതിന് മുന്നേ നടന്ന മല്‍സരത്തില്‍ മയാമി ടീമിനെ പരാജയപ്പെടുത്തി അൽ ഹിലാൽ 4-3 നു വിജയികളായി.റൊണാള്‍ഡോ ഇല്ലെങ്കിലും അല്‍ നാസര്‍ ടീമില്‍ അനേകം മികച്ച ലോകോത്തര താരങ്ങള്‍ ഉണ്ട്.അയ്മെറിക് ലാപോർട്ടും അലക്സ് ടെല്ലസും കാവല്‍ നില്‍ക്കുന്ന പ്രതിരോധവും മാർസെലോ ബ്രോസോവിച്ചും ആൻഡേഴ്സൺ ടാലിസ്കയും ഒട്ടാവിയോയും നയിക്കുന്ന മുന്നേറ്റ നിരയും ആണ് അവരുടെ ശക്തി.മുന്‍ ബാഴ്സ താരങ്ങള്‍ ടീമില്‍ എത്തിയതോടെ മെസ്സി-സുവാരസ്-ആല്‍ബ-സെർജിയോ ബുസ്‌ക്വെസ് എന്നീ താരങ്ങള്‍ ആണ് മയാമി ടീമിന്റെ ആത്മാവ്.ഇവര്‍ ഇന്ന് നന്നായി കളിച്ചാല്‍ ഈ മയാമി ടീമിനെ വിലങ്ങ് ഇടാന്‍ അല്‍ നാസര്‍ നന്നേ വിയര്‍ക്കും.