തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് ബൊറൂസിയ ഡോർട്ട്മുണ്ട്
വെള്ളിയാഴ്ച രാത്രി വോയ്ത്ത് അരീനയിൽ കണ്ടുമുട്ടുമ്പോൾ ഹൈഡൻഹൈമും ബൊറൂസിയ ഡോർട്ട്മുണ്ടും ബുണ്ടസ്ലിഗ മാച്ച് വീക്കിന് തുടക്കം കുറിക്കുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് കിക്കോഫ്. ഹൈഡൻഹൈം ഹോം ഗ്രൌണ്ട് ആയ വോയ്ത്ത് അരീനയിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
2024-ൽ തോൽവിയറിയാതെ തുടരുന്ന ബുണ്ടസ്‌ലിഗയിലെ അഞ്ച് ടീമുകളിൽ ഈ രണ്ട് ടീമുകളും ഉൾപ്പെടുന്നു.കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ബോറൂസിയ വിജയം നേടിയപ്പോള്‍ ഹൈഡൻഹൈം മൂന്നിലും സമനിലയായിരുന്നു നേടിയത്.അവരുടെ ആദ്യ ബുണ്ടസ്‌ലിഗ സീസണിൽ, ഹൈഡൻഹൈം പ്രതീക്ഷകൾക്ക് മുകളിലുള്ള പ്രകടനം തുടരുന്നു, കാരണം അവർ നിലവിൽ മിഡ്-ടേബിളിൽ ആണ് ഉള്ളത്.അതേ സമയം ബോറൂസിയ പ്രകടനങ്ങളിലെ ചാഞ്ചാട്ടം തുടരുന്നു.എന്നാല്‍ കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ ഫോമിലേക്ക് ഉള്ള ഒരു തിരിച്ചുപോക്ക് ഈ ടീമില്‍ നിന്നും കാണാന്‍ കഴിയുന്നുണ്ട്.അതും സുപ്രാധാന താരങ്ങള്‍ ആയ മാർക്കോ റിയൂസ്, ജൂലിയൻ ബ്രാൻഡ്, ഗ്രിഗർ കോബെൽ അഭാവത്തില്‍ പോലും.