തിരിച്ചുവരവ് ഗംഭീരം ആക്കി ടോട്ടന്‍ഹാമും മാഡിസണും
അലസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ പ്രകടന മികവില്‍ ബ്രെന്‍റ്ഫോര്‍ഡിനെ 3-2 നു ടോട്ടന്‍ഹാം പരാജയപ്പെടുത്തി.ജയത്തോടെ തിരികെ ടോപ് ഫോറിലേക്ക് എത്തിയ ടോട്ടന്‍ഹാം ബ്രേക്കിന് ശേഷം ലീഗിലെ രണ്ടാം പകുതി തികച്ചും നല്ല രീതിയില്‍ ആണ് കളിച്ച് മുന്നേറുന്നത്.പതിനഞ്ചാം മിനുട്ടില്‍ നീല്‍ മൂപ്പെ നേടിയ ഗോളില്‍ ബ്രെന്‍റ്ഫോര്‍ഡ് ലീഡ് നേടി.
ഇതിന് ആദ്യ പകുതിയില്‍ മറുപടി നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് പത്തു മിനുറ്റ് ആവുമ്പോഴേക്കും മൂന്നു ഗോള്‍ ബെണ്ട്ഫോര്‍ഡ് വലയില്‍ എത്തിക്കാന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞു.ഡെസ്റ്റിനി ഉഡോഗി (48′)ബ്രണ്ണൻ ജോൺസൺ (49′)റിച്ചാർലിസൺ (56′) എന്നിവര്‍ ആണ് ഗോള്‍ നേടിയ ടോട്ടന്‍ഹാം താരങ്ങള്‍.ജെയിംസ് മാഡിസൺ, നവംബറിന് ശേഷം ആദ്യമായി കളിച്ച മല്‍സരത്തില്‍ ടിമോ വെര്‍ണറും ഇടം നേടിയിരുന്നു.67 ആം മിനുട്ടില്‍ ഇവാന്‍ ടോര്‍ണി ഗോള്‍ കണ്ടെത്തി എങ്കിലും സമനിലക്ക് ഉള്ള ഏത് അവസരവും ടോട്ടന്‍ഹാം പ്രതിരോധം പഴുത്തടച്ചു.