പിറന്നാള്‍ ഗംഭീരം ആക്കി ജൂലിയന്‍ അല്‍വാറസ്!!!!!!
തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേണ്‍ളിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.24 ആം പിറന്നാല്‍ ആഘോഷിക്കുന്ന ജൂലിയൻ അൽവാരസ് രണ്ട് ഗോളുകളുമായിതിളങ്ങി നിന്നു.അദ്ദേഹത്തെ കൂടാതെ റോഡ്രിയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നു.
സിറ്റി മിഡ്‌ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ, സീസണില്‍ രണ്ടാമത് ആയി ആദ്യ ഇലവനില്‍ ഇടം നേടി.പരിക്ക് കാരണം മുൻ 10 മത്സരങ്ങൾ നഷ്‌ടമായതിന് ശേഷം അവസാന 20 മിനിറ്റിനുള്ളിൽ ബെഞ്ചിൽ നിന്ന് ഇറങ്ങി കൊണ്ട് ഹാലണ്ടും തിരിച്ചു വന്നു.പ്രധാന താരങ്ങള്‍ എല്ലാം തിരിച്ചുവന്നതോടെ മികച്ച തുടക്കം ആണ് സിറ്റി മല്‍സരത്തില്‍ കാഴ്ചവെച്ചത്.93 ആം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടി കൊണ്ട് ബേണ്‍ളി താരം ആയ അൽ ദഖിൽ തന്‍റെ പേര് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തതോടെ മല്‍സരം അവസാനിച്ചു.