പരിക്ക് മൂലം ജോവാ ഫെലിക്സ് ഒരു മാസത്തേക്ക് കളിക്കില്ല
ചൊവ്വാഴ്ച പരിശീലനത്തിനിടെ കണങ്കാലിന് ഉളുക്കിയതിനെ തുടർന്ന് ബാഴ്‌സലോണക്ക് പോര്‍ച്ചുഗീസ് വിങ്ങര്‍ ജോവോ ഫെലിക്‌സിന്‍റെ സേവനം ഒരു മാസത്തേക്ക് ലഭിക്കില്ല. ഫെബ്രുവരി 21-ന് നേപ്പിൾസിലെ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തില്‍ വെച്ച് ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 മല്‍സര്‍ത്തില്‍ ഇതോടെ താരം കളിയ്ക്കാന്‍ സാധ്യത തീരെ ഇല്ല.രണ്ടാം പാദം മാർച്ച് 12-ന് ബാഴ്‌സലോണയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഹാംസ്ട്രിംഗിന് പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെത്തുടർന്ന് ബാഴ്‌സക്ക് ബാല്‍ഡേയെ കളിപ്പിക്കാനും കഴിയില്ല.ചൊവ്വാഴ്ച ഫിൻലൻഡിൽ വെച്ച് ബാൾഡെക്ക് ശസ്ത്രക്രിയ നടത്തി, ഏകദേശം നാല് മാസത്തേക്ക് താരം സൈഡ്‌ലൈൻ ചെയ്യപ്പെടും.സമ്മര്‍ദം ഏറി വരുന്ന സാവിക്ക് ഇരുവരുടെയും അഭാവം ഏറെ പ്രശ്നം സൃഷ്ട്ടിക്കും.ഇവരെ കൂടാതെ ഗാവി, സെര്‍ജി റോബര്‍ട്ടോ,മാര്‍ക്കസ് അലോണ്‍സോ,ടെര്‍ സ്റ്റഗന്‍,റഫീഞ്ഞ, ഇനിഗോ മാര്‍ട്ടിനസ്- എന്നിങ്ങനെ ബാഴ്സലോണയുടെ ഇന്‍ജുറി ലിസ്റ്റ് വളരെ വലുത് ആണ്.