ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉസ്ബെക്കിസ്ഥാനും സൌത്ത് കൊറിയയും
ഏഷ്യൻ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി കൊണ്ട് ഉസ്ബെക്കിസ്ഥാൻ തായ്‌ലൻഡിനെ 2-1 ന് തോൽപ്പിച്ചു.ടൂര്‍ണമെന്‍റ് ഹോസ്റ്റ് ആയ ഖത്തര്‍ ആണ് ഉസ്ബെക്കിസ്ഥാന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളി. അസീസ്ബെക്ക് തുർഗുൻബോവ് നേടിയ ഗോളില്‍ ലീഡ് നേടി കൊണ്ട് തുടക്കത്തില്‍ തന്നെ ഉസ്ബെക്കിസ്ഥാൻ മല്‍സരത്തില്‍ നിയന്ത്രണം ഏറ്റെടുത്തു.

58 ആം മിനുട്ടില്‍ സുപചോക്ക് സരചത് നേടിയ ഗോളിലൂടെ തായ്ലാന്‍ഡ് സമനില നേടി എങ്കിലും ഏഴു മിനുട്ടില്‍ തന്നെ തിരിച്ചടിച്ച ഉസ്ബെക്കിസ്ഥാൻ ജയം സുനിശ്ചിതം ആക്കി. അബോസ്ബെക്ക് ഫൈസുല്ലേവ് ആണ് ഉസ്ബെക്കിസ്ഥാനു വേണ്ടി വിജയ ഗോള്‍ നേടിയത്.ഇന്നലെ നടന്ന മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സൌദി അറേബിയ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.നിശ്ചിതം സമയവും ഇന്‍ജുറി ടൈമും കഴിഞ്ഞതിന് ശേഷം മല്‍സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പെനാല്‍ട്ടിയിലൂടെ ആണ് വിധി തീരുമാനിച്ചത്.ആദ്യ രണ്ടു കിക്ക് ലക്ഷ്യത്തില്‍ എത്തിച്ച അറേബിയ മൂന്നും നാലും കിക്ക് ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയാത്തതോടെ കൊറിയക്ക് മുന്നില്‍ മുട്ടുകുത്തി.