മിശിഹാ അവതരിച്ചു ; തുടര്‍ച്ചയായ രണ്ടാം ജയം നേടി ആഴ്സണല്‍
നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി.ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴി ഒരുക്കുകയും ചെയ്ത ഗബ്രിയേല്‍ ജീസസ് ആണ് മല്‍സരത്തിലെ താരം.ജയത്തോടെ സിറ്റിയെ ഓവര്‍ ടേക് ചെയ്ത ആഴ്സണല്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.

പൊസഷനിൽ ആഴ്‌സണൽ ആധിപത്യം പുലർത്തിയെങ്കിലും അത് ഒന്നും ഗോള്‍ ആക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.ഒരു ത്രോ-ഇൻ സമയത്ത് ഫോറസ്റ്റ് ഡിഫൻസിന്‍റെ ശ്രദ്ധ തെറ്റിയ സമയത്ത് ആണ് ഗബ്രിയേല്‍ അവതരിക്കുന്നത്.വളരെ ഇറുകിയ ആംഗിളിൽ നിന്ന് കീപ്പർ മാറ്റ് ടർണറുടെ കാലുകളിലൂടെ ഇടം കണ്ടെത്തി കൊണ്ട് താരം ആഴ്സണല്‍ ടീമിനെ മുന്നില്‍ എത്തിച്ചു.72-ാം മിനിറ്റിൽ ഗോൺസാലോ മോണ്ടിയേലിന് വരുത്തിയ പിഴവില്‍ നിന്നും ജീസസ് ആഴ്സണലിന് വേണ്ടി രണ്ടാം ഗോളിനും വഴി ഒരുക്കി.ഇത്തവണ ഗോള്‍ നേടിയത് ബുക്കായോ സാക്കായാണ്.സബ് താരം ആയ തായ്‌വോ അവോനി 89-ാം മിനിറ്റിൽ ഫോറസ്റ്റിന് വേണ്ടി ആദ്യ ഗോള്‍ നേടി എങ്കിലും ഒരു സമനില നേടുവാനുള്ള സമയം വളരെ വൈകി പോയിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ട നോട്ടിങ്ഹാം നിലവില്‍ ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.