EPL 2022 European Football Foot Ball International Football Top News transfer news

പത്ത് പോയിന്‍റ് വെട്ടി ചുരുക്കല്‍ ; നാളെ മുതല്‍ എവര്‍ട്ടണിന്റെ അപ്പീല്‍ കോടതി കേള്‍ക്കും

January 30, 2024

പത്ത് പോയിന്‍റ് വെട്ടി ചുരുക്കല്‍ ; നാളെ മുതല്‍ എവര്‍ട്ടണിന്റെ അപ്പീല്‍ കോടതി കേള്‍ക്കും

പ്രീമിയർ ലീഗ് നൽകിയ 10 പോയിൻ്റ് കിഴിവ് സംബന്ധിച്ച എവര്‍ട്ടണിന്റെ അപ്പീല്‍ ഈ ആഴ്ച പരിഗണിക്കും.ലീഗിൻ്റെ ലാഭക്ഷമതയും സുസ്ഥിരതയും നിയമങ്ങൾ ലംഘിച്ചതായി ക്ലബ് സമ്മതിച്ചത് മൂലം നവംബർ 17 ന് ഇംഗ്ലണ്ട് ഫൂട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിധി ആണ് വന്നത്.പ്രീമിയര്‍ ലീഗില്‍ ഏത് ക്ലബിനും  ഇത്രക്ക് വലിയ പിഴ ലഭിച്ചിട്ടില്ല.

Everton's appeal over 10-point deduction 'to be heard over next three days'

 

പത്ത്  പോയിന്‍റ്  ആണ് പ്രീമിയര്‍ ലീഗ് അവരില്‍ നിന്നും പിടിച്ച് എടുത്തത്.പെനാൽറ്റിയുടെ കാഠിന്യം കാരണം എവർട്ടൺ തരംതാഴ്ത്തൽ സോണിന് ഒരു പോയിൻ്റ് മാത്രം മുകളിലാണ്.പത്തു പോയിന്‍റ് തിരികെ ലഭിച്ചാല്‍ അവര്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയരും.എല്ലാ പ്രതീക്ഷകളും അറ്റ് പോയ ആരാധകര്‍ക്കും ആ ടീമിലെ താരങ്ങള്‍ക്കും ഇത് വലിയൊരു പ്രതീക്ഷ തന്നെ ആണ് നല്‍കുന്നത്.എന്നാല്‍ ഇതിനെതിരെ അപ്പോള്‍ തന്നെ ടോഫീസ് (ഏവര്‍ട്ടന്‍) അപ്പീല്‍ നല്കി കഴിഞ്ഞു.നാളെ ആയിരിയ്ക്കും അവരുടെ വാദം കോടതി കേള്‍ക്കുക.മൂന്ന് ദിവസത്തെ നടപടിക്രമത്തിനിടെ അപ്പീൽ പരിഗണിക്കുമെങ്കിലും അന്തിമ തീരുമാനം ഫെബ്രുവരി പകുതിക്ക് ശേഷം മാത്രമേ  പ്രഖ്യാപിക്കുകയുള്ളൂ.

Leave a comment