സൗദിയില്‍ തല കുനിച്ച് മെസ്സിപ്പട !!!!!!!
സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ അൽ ഹിലാലിന് ഇൻ്റർ മിയാമിക്കു മേല്‍ വിജയം.ഇന്നലെ നടന്ന മല്‍സരത്തില്‍ 4-3 നു ആണ് സൌദി ലീഗ് ക്ലബ് വിജയം നേടിയത്.സമനിലയില്‍ ആയിരുന്ന മള്‍സരത്തിന്റെ ഗതി തിരിച്ചു വിട്ടത് മുന്‍ ബാഴ്സ വിങ്ങര്‍ ആയ മാൽക്കം ആയിരുന്നു.അദ്ദേഹത്തിന്റെ ഹെഡര്‍ ഗോള്‍ ആണ് ഹിലാലിന് വിജയം സമ്മാനിച്ചത്.
മാല്‍ക്കത്തിനെ കൂടാതെ അലക്‌സാണ്ടർ മിട്രോവിച്ച് , അബ്ദുള്ള അൽ-ഹംദാൻ , മൈക്കൽ ഡെൽഗാഡോ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ മയാമി ടീമില്‍ ലൂയിസ് സുവാരസ് , ലയണൽ മെസ്സി , ഡേവിഡ് റൂയിസ് എന്നിവരും ഗോള്‍ കണ്ടെത്തി.എൽ സാൽവഡോറുമായുള്ള സമനിലയ്ക്കും എഫ്‌സി ഡാളസിനോട് തോറ്റതിനും ശേഷം മൂന്ന് മത്സരങ്ങൾക്ക് ശേഷം പ്രീസീസണിൽ മിയാമിക്ക് ഒരു ജയം പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.അടുത്ത സൌഹൃദ മല്‍സരത്തില്‍ മെസ്സിയുടെ ടീമിന്റെ എതിരാളി റൊണാള്‍ഡോയുടെ അല്‍ നാസര്‍ ആണ്.വ്യാഴാച്ചയാണ് പോരാട്ടം.