EPL 2022 European Football Foot Ball International Football Top News transfer news

ഇനി ലക്ഷ്യം ലാലിഗ , ചാമ്പ്യന്‍സ് ലീഗ് ; ബാഴ്സലോണ താരങ്ങള്‍ ദൃഢനിശ്ചയത്തില്‍

January 30, 2024

ഇനി ലക്ഷ്യം ലാലിഗ , ചാമ്പ്യന്‍സ് ലീഗ് ; ബാഴ്സലോണ താരങ്ങള്‍ ദൃഢനിശ്ചയത്തില്‍

സീസണിൻ്റെ അവസാനത്തോടെ ക്ലബ് വിടാനുള്ള പരിശീലകൻ സാവി ഹെർണാണ്ടസിൻ്റെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ ബാഴ്‌സലോണ കളിക്കാർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ വീട്ടിൽ തിങ്കളാഴ്ച ടീം ഉച്ചഭക്ഷണം നടത്തി.ഉച്ചഭക്ഷണം ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്നു, കളിക്കാർ മാത്രമാണ് പങ്കെടുത്തത്, സാവിയോ അദ്ദേഹത്തിൻ്റെ കോച്ചിംഗ് സ്റ്റാഫോ ഉണ്ടായിരുന്നില്ല.ശേഷിക്കുന്ന രണ്ടു ടൂര്‍ണമെന്റുകളില്‍ (ലാലിഗ , ചാമ്പ്യന്‍സ് ലീഗ് ) തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും ടീം ഒത്തൊരുമയോടെ മുന്നോട്ട് പോകണം എന്ന ദൌത്യത്തിനും വേണ്ടി ആയിരുന്നു ഈ ലഞ്ച് പരിപാടി.

Lewandowski invites Barca squad for lunch: first pics - Football |  Tribuna.com

17 മത്സരങ്ങൾ ബാക്കിനിൽക്കെ ലാലിഗ റേസില്‍ ഇപ്പോഴും ബാഴ്സയുണ്ട്,കൂടാതെ രണ്ടാം സ്ഥാനം എങ്കിലും നേടിയാല്‍ മാത്രമേ അടുത്ത സീസണില്‍ സൂപ്പർകോപ്പ കളിയ്ക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.അതിനാല്‍ ഇനിയുള്ള ഓരോ മല്‍സരങ്ങളും അവര്‍ക്ക് ഏറെ പ്രാധാന്യം ഉള്ളത് ആണ്.യൂറോപ്പിൽ, ചാമ്പ്യൻസ് ലീഗിൻ്റെ 16-ാം റൗണ്ടിൽ നാപ്പോളിക്കെതിരെ ആണ് ബാഴ്സലോണ കളിയ്ക്കാന്‍ പോകുന്നത്.ഈ രണ്ടു മേഘലകളിലും മികച്ച പോരാട്ടം നടത്തുവാന്‍ തന്നെ ആണ് ബാഴ്സലോണ താരങ്ങളുടെ ലക്ഷ്യം.അതിനു ചുക്കാന്‍ പിടിക്കുന്നത് റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയും.

Leave a comment