EPL 2022 European Football Foot Ball International Football Top News transfer news

ശൈലിയില്‍ മാറ്റം വരുത്താന്‍ ബാഴ്സലോണ ???

January 30, 2024

ശൈലിയില്‍ മാറ്റം വരുത്താന്‍ ബാഴ്സലോണ ???

സാവി തന്‍റെ വിടവാങ്ങല്‍ ഔദ്യോഗികമായി അറിയിച്ചത്തോടെ ബാഴ്സലോണ അടുത്ത സീസനിലേക്ക് വേണ്ട തായ്യാറെടുപ്പില്‍ ആണ്.ഈ സീസണില്‍ ബാഴ്സ അധികപക്ഷവും ട്രോഫി ഒന്നും ഇല്ലാതെ പോകാന്‍ ആണ് സാധ്യത.ലാലിഗയില്‍ പത്തു പോയിന്റുകള്‍ക്ക് പുറകില്‍ ആണ് അവര്‍.അത് കഴിഞ്ഞാല്‍ ഇനിയുള്ളത് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയാണ്.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ആയി അവിടെ അവര്‍ക്ക് തോല്‍വി മാത്രമാണു ലഭിക്കുന്നത്.അതിനു ഒരു മാറ്റം ഈ സീസണില്‍ ഉണ്ടാകാന്‍ സാധ്യത കുറവ് ആണ്.

Germany part ways with coach Hansi Flick | Bundesliga

 

സ്പാനിഷ് ഫൂട്ബോള്‍ ശൈലിയില്‍ നിന്നും വിട വാങ്ങാന്‍ ഉള്ള തീരുമാനം ബാഴ്സലോണക്ക് ഉണ്ട് എന്നു കേള്‍ക്കുന്നുണ്ട്.ഈ കാലമത്രയും ബാഴ്സയുടെ കേളീ ശൈലി പോസഷനിലൂടെ ഉള്ള  ടിക്കി ടാക്ക ആയിരുന്നു.എന്നാല്‍ യൂറോപ്പിയന്‍ ടൂര്‍ണമെന്റുകളില്‍ ഇതിന് വലിയ മൂര്‍ച്ച അവകാശപ്പെടാന്‍ കഴിയുന്നില്ല.കൌണ്ടര്‍ ഗെയിം,അള്‍ട്രാ ഡിഫന്‍സ്,ഏരിയല്‍ ബോളുകള്‍,ലോങ് ക്രോസുകള്‍ എന്നിങ്ങനെ പല വഴികളിലൂടെയും ടിക്കി ടാക്കയെ എതിരാളികള്‍ തകര്‍ക്കുന്നു.ഫൂട്ബോളില്‍ വന്ന നൂതനമായ മാറ്റങ്ങള്‍ ഒന്നും തങ്ങളുടെ ടീമിലേക്ക്  ആവാഹിക്കാന്‍ സാവിക്കും കൂട്ടര്‍ക്കും കഴിയുന്നില്ല.പെപ്പ് സിറ്റിയില്‍ വരുത്തിയ പോലുള്ള മാറ്റങ്ങള്‍ സാവിക്ക് ബാഴ്സക്ക് വരുത്താന്‍ കഴിയാത്തതും അദ്ദേഹത്തിന് ഫീല്‍ഡില്‍  വേണ്ട പോലെ പരിചയം ഇല്ലാത്തത് മൂലം ആണ്.ബാഴ്സയെ പുതിയ ശൈലിയില്‍ കളിപ്പിക്കാന്‍ നിലവില്‍ പെപ്പ് അല്ലാതെ വേറെ ആരും ഇല്ല എന്നതും വാസ്തവം ആണ്.ക്ലബ് പ്രസിഡന്‍റ് ആയ ലപ്പോര്‍ട്ടയുടെ തീരുമാനം ജര്‍മനിയില്‍ നിന്നും ഏതെങ്കിലും മാനേജറെ കൊണ്ടുവരാന്‍ ആണത്രേ.അദ്ദേഹത്തിന്റെ ഫസ്റ്റ് ചോയ്സ് മുന്‍ ബയേണ്‍ മ്യൂണിക്ക് മാനേജര്‍ ഹാന്‍സി ഫ്ലിക്ക് ആണ്.പന്ത് ലഭിച്ച് ഏഴു മിനുറ്റിന് ഉള്ളില്‍ തന്നെ എതിരാളികളുടെ ബോക്സില്‍ എത്തണം എന്ന ആശയം പിന്‍പറ്റി പോകുന്ന ഫ്ലിക്കിന് ഈ ബാഴ്സയെ എങ്ങനെ കളിപ്പിക്കും എന്നതും തികച്ചും കൌതുകകരമായ കാഴ്ച്ചയായിരിക്കും.പിന്നെ ഉള്ളത് ക്ലോപ്പും ടൂഷലും ആണ്.ലിവര്‍പൂളിന്‍റെ ട്രാക്ക് റിക്കോര്‍ഡ് കണക്കില്‍ എടുക്കുമ്പോള്‍ ചെറിയ തുകക്ക് ഒരു മികച്ച ടീമിനെ കെട്ടി പടുക്കാന്‍ ക്ലോപ്പിന് കഴിയും.വളരെ മോശം പ്രേസ്സിങ് ഉള്ള ബാഴ്സയുടെ നിലവാരം മാറ്റുവാനും അദ്ദേഹത്തിന് കഴിയും.എന്നാല്‍ അദ്ദേഹത്തിന്റെ സാലറി കാറ്റലൂണിയന്‍ ക്ലബിന് താങ്ങുവാനും സാധിക്കാന്‍ പോകുന്നില്ല.ഇനി ആര് വന്നാല്‍ പോലും ലപ്പോര്‍ട്ടയുടെ പ്രധാന ദൌത്യം മോഡേണ്‍ ഫൂട്ബോളില്‍ കാണുന്ന തീവ്രമായ പ്രേസ്സിങിനെ പ്രതിരോധിക്കുവാന്‍ കഴിയുന്ന ഒരു ടീമിനെ നിര്‍മിക്കുക എന്നത് ആയിരിയ്ക്കും.

Leave a comment