കരീം ബെന്‍സേമയുടെ തിരിച്ചുവരവ് ; എല്ലാം മാധ്യമങ്ങളുടെ സൃഷ്ട്ടി എന്നു കാര്‍ലോ അന്‍സലോട്ടി
കരിം ബെൻസേമയെ തിരികെ കൊണ്ടുവരാൻ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ക്ലബിനോട് ആവശ്യപ്പെട്ടെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.36 കാരനായ ബെൻസെമ കഴിഞ്ഞ വേനൽക്കാലത്ത് 14 വർഷത്തിന് ശേഷം ബെർണബ്യൂ വിട്ട് സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദിൽ ഫ്രീ ഏജൻ്റായി ചേർന്നു.എന്നാല്‍ വെറും മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അവരുമായി നിരന്തരം വഴക്കില്‍ ഏര്‍പ്പെട്ട അദ്ദേഹം ഇപ്പോള്‍ യൂറോപ്പിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.

താന്‍ പേരെസിനോട് കരീമിനെ സൈന്‍ ചെയ്യാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞ അദ്ദേഹം ഇതിന് പിന്നില്‍ സ്പാനിഷ് മീഡിയ ആണ് എന്നും കൂട്ടിച്ചേര്‍ത്തു.ഇത് കൂടാതെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ മല്‍സരങ്ങളെ സ്വാധീനിക്കുന്നു എന്ന വാതത്തിനോട് മറുപടി പറഞ്ഞ അദ്ദേഹം നേഗ്രെഗിയ കേസില്‍ നിന്നും തടിത്തപ്പാന്‍ ഉള്ള ലപ്പോര്‍ട്ടയുടെ ബുദ്ധി ആണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു.സ്പാനിഷ് ഫൂട്ബോളില്‍ കാലങ്ങള്‍ ഏറെയായി അനേകം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നു പറഞ്ഞ അദ്ദേഹം സിവില്‍ ഗാര്‍ഡ് ഇതിനെ തരണം ചെയ്യാന്‍ വേണ്ട വിധത്തില്‍ ഉള്ള കാര്യങ്ങള്‍ ചെയ്യും എന്നും അന്‍സലോട്ടി പ്രതീക്ഷ അര്‍പ്പിച്ചു.