ബാഴ്സലോണയും ഫ്രീ ട്രാന്‍സ്ഫര്‍ ടാക്ക്ടിക്ക്സും ; അടുത്ത ലക്ഷ്യം തയ്യാര്‍
സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ബാഴ്സലോണയുടെ പുതിയ ഒരു സൈനിങ് തന്ത്രം ആണ് താരങ്ങളുടെ നിര്‍ബന്ധിത ഫ്രീ ട്രാന്‍സ്ഫര്‍.കാര്യം വളരെ എളുപ്പം ആണ്.ബാഴ്സയില്‍ കളിക്കുക എന്നത് ഇപ്പോഴും പല മുതിര്‍ന്ന താരങ്ങള്‍ക്കും സ്വപ്നം മാത്രം ആണ്.അതിനാല്‍ അങ്ങനെ ആഗ്രഹം ഉള്ള താരങ്ങള്‍ക്ക് ടീമില്‍ ചേരുവാന്‍ ക്ലബ് അവസരം നല്കും.എന്നാല്‍ താരം തന്‍റെ ഇപ്പോഴത്തെ കരാര്‍ പൂര്‍ത്തിയാവുന്ന വരെ അദ്ദേഹത്തിന്റെ ക്ലബില്‍ തുടരണം.കാത്തിരിക്കാന്‍ ബാഴ്സ തയ്യാറുമാണ്.
പ്രസിഡന്‍റ് ലപ്പോര്‍ട്ട ക്ലബില്‍ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹം കൊണ്ട് വന്ന പ്ലാന്‍ ആണ് ഇത്.ഒബ്മയെങ്,ഗുണ്ടോഗന്‍,കെസ്സി,ക്രിസ്റ്റ്യന്‍സണ്‍,ഇനിഗോ മാര്‍ട്ടിനസ് എന്നിവരെ ബാഴ്സ അങ്ങനെ ആണ് സൈന്‍ ചെയ്തത്.എന്നാല്‍ കുറച്ച് പണം മുടക്കി താരങ്ങളെ സ്വന്തമാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അത് ലെവന്‍ഡോസ്ക്കി,കാന്‍സാലോ(ലോണ്‍),ഫെലിക്സ് (ലോണ്‍) എന്നീ താരങ്ങള്‍ എല്ലാം അതിനു ഉദാഹരണങ്ങള്‍ ആണ്.നിലവിലെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത ഫ്രീ ട്രാന്‍സ്ഫര്‍ ലക്ഷ്യത്തിലേക്ക് ബാഴ്സ കണ്ണു നട്ടിരിക്കുന്നു.ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ആയ കിമ്മിച്ച് ആണത്.താരം കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ബാഴ്സയില്‍ കളിയ്ക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ താരത്തിന്‍റെ റിലീസ് ക്ലോസ് അടക്കാന്‍ കെല്‍പ്പ് അവര്‍ക്കില്ല.അതിനാല്‍ 2025 ല്‍ ഒരു ഫ്രീ ട്രാന്‍സ്ഫര്‍ നടക്കുന്നതു വരെ കാത്തിരിക്കാന്‍ ക്ലബും താരവും തയ്യാര്‍ ആണ്.