EPL 2022 European Football Foot Ball International Football Top News transfer news

20 ക്ലബ്ബുകൾ ചേരാൻ തയ്യാറാണെന്ന് യൂറോപ്യൻ സൂപ്പർ ലീഗ് മേധാവി

January 25, 2024

20 ക്ലബ്ബുകൾ ചേരാൻ തയ്യാറാണെന്ന് യൂറോപ്യൻ സൂപ്പർ ലീഗ് മേധാവി

ഇരുപത് ക്ലബ്ബുകൾ യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള തങ്ങളുടെ ആഗ്രഹം ഇതിനകം സൂചിപ്പിച്ചിട്ടുണ്ട് എന്നു റിപ്പോര്‍ട്ട്.യുവേഫ യൂറോപ്യൻ മത്സര നിയമം ലംഘിച്ചുവെന്ന് കഴിഞ്ഞ മാസം കോടതി വിധി വന്നതിന് ശേഷം ഭൂഖണ്ഡത്തിലുടനീളമുള്ള 50 ക്ലബ്ബുകളുമായി സംസാരിച്ചതായി സൂപ്പര്‍ ലീഗ് പ്രോജക്റ്റ് പിന്തുണക്കുന്ന A22 മാനേജ്‌മെന്റിന്റെ സഹസ്ഥാപകൻ അനസ് ലഗ്രാരി പറഞ്ഞു.അതിൽ 20 ക്ലബ്ബുകൾ സൈൻ അപ്പ് ചെയ്യാൻ “വളരെ വളരെ പ്രചോദിതരാണെന്ന്” അദ്ദേഹം  അവകാശപ്പെട്ടു.പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ഈ ടൂര്‍ണമെന്റില്‍ ഇപ്പോള്‍  പങ്കെടുക്കാന്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Who is Anas Laghari, the leverage achiever of Barça and Madrid? - Archysport

 

ഞാൻ അവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം അവരെ തുറന്നുകാട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഡിസംബർ 21 മുതൽ ഞങ്ങൾ 50 ഓളം വ്യത്യസ്ത ക്ലബ്ബുകളുമായി സംസാരിച്ചു. അവരിൽ 20 ഓളം ക്ലബ്ബുകൾ പ്രോജക്റ്റിൽ ചേരാന്‍  വളരെ പ്രചോദിതരാണ്. ഒരു ടൂര്‍ണമെന്‍റ്  ആരംഭിക്കാൻ ആവശ്യമായ ക്ലബ്ബുകൾ ഇപ്പോള്‍  ഞങ്ങൾക്കുണ്ട്.വിവിധ ക്ലബ്ബുകളുമായും ഫാൻസ് അസോസിയേഷനുകളുമായും കളിക്കാരുമായും ഫുട്ബോളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുമായും ദൈനംദിന അടിസ്ഥാനത്തിൽ സംസാരിക്കുന്നതിൽ ഞങ്ങൾ വളരെ തിരക്കിലാണ്.ഞങ്ങളുടെ പ്രോജക്റ്റ് എന്താണ് എന്നു അറിയുവാന്‍ എല്ലാവര്ക്കും ഏറെ താല്‍പര്യം ഉണ്ട്.അതിന്‍റെ തെളിവ് ആണ് ഇത്.”

Leave a comment