യുണൈറ്റഡിന് വേണ്ടി രണ്ടു മാസം മാര്‍ഷ്യല്‍ ഇനി കളിക്കില്ല
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ അടുത്ത രണ്ടു മാസത്തേക്ക് ഇനി കളിക്കില്ല.നാഭിയിലെ ശസ്ത്രക്രിയയ്ക്ക് താരത്തിനു വിശ്രമം വളരെ അധികം അനിവാര്യം ആണ് എന്നു ക്ലബ് ഇന്നലെ അറിയിച്ചു.യുണൈറ്റഡ് മെഡിക്കൽ സ്റ്റാഫുമായി നടത്തിയ ചർച്ചയെത്തുടർന്ന് ആണ് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയന്‍ ആയത്.
ഡിസംബർ 9 ന് ബോൺമൗത്തിനെതിരായ മല്‍സരത്തിന് ശേഷം താരം പിന്നീട് കളിച്ചിട്ടില്ല. അസുഖം കാരണം ആദ്യം അദ്ദേഹത്തെ ഒഴിവാക്കിയിരുന്നുവെങ്കിലും പിന്നീട് താരത്തിനു നാഭിയില്‍ ശസ്ത്രക്രിയ വേണം എന്നു അറിഞ്ഞത്.മാര്‍ഷ്യല്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ടെന്‍ ഹാഗിനെ ഏറെ സമ്മര്‍ദത്തില്‍ ആക്കുന്നുണ്ട് എങ്കിലും മറ്റ് താരങ്ങളുടെ പരിക്കിന് ശേഷം ഉള്ള മടങ്ങി വരവ് ടീമിന് ഒരു ശുഭ വാര്‍ത്തയാണ്.ലിസാൻഡ്രോ മാർട്ടിനെസിനും കാസെമിറോയ്ക്കും ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞു , കൂടാതെ ഹാരി മഗ്വെയറും ലൂക്ക് ഷായും യുണൈറ്റഡിന്റെ ശൈത്യകാല ഇടവേളകളിൽ പരിശീലനത്തിൽ പങ്കെടുത്തിട്ടുമുണ്ട്