സിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി യുവേഫ പ്രസിഡന്റ്
2020ൽ മാഞ്ചസ്റ്റർ സിറ്റിയെ എല്ലാ യൂറോപ്യൻ മത്സരങ്ങളിൽനിന്നും രണ്ട് വർഷത്തേക്ക് വിലക്കാനുള്ള ഭരണസമിതിയുടെ തീരുമാനം വളരെ അധികം ശരി ആയിരുന്നു എന്നു യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ.നിരോധനം പിന്നീട് കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) റദ്ദാക്കിയിരുന്നു.2020 ഫെബ്രുവരിയിൽ, യുവേഫയുടെ ക്ലബ് ഫിനാൻഷ്യൽ കൺട്രോൾ ബോഡി സിറ്റി സാമ്പത്തിക ക്രമകേട് വരുത്തിയതായി കണ്ടെത്തി.
2012-നും 2016-നും ഇടയിൽ സ്‌പോൺസർഷിപ്പ് വരുമാനം തെറ്റായി വർദ്ധിപ്പിച്ച കുറ്റത്തില്‍ രണ്ട് വർഷത്തെ വിലക്കിനൊപ്പം, സിറ്റിക്ക് 30 മില്യൺ യൂറോ പിഴയും നല്കിയിരുന്നു.2023 ഫെബ്രുവരിയിൽ, സിറ്റിക്കെതിരെ പ്രീമിയർ ലീഗ് 2009-നും 2018-നും ഇടയിൽ 115 സാമ്പത്തിക ചട്ടലംഘനങ്ങൾ ചുമത്തുകയും ക്ലബ്ബിനെ ഒരു സ്വതന്ത്ര കമ്മീഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു.സിറ്റിയുടെ ചാർജുകളിൽ തീരുമാനമായിട്ടില്ല, എന്നിരുന്നാലും, പ്രീമിയർ ലീഗിന്റെ ലാഭവും സുസ്ഥിരവുമായ നിയമങ്ങൾ ലംഘിച്ചതിന് എവർട്ടണില്‍ നിന്നും 10 പോയിന്റ് വെട്ടി ചുരുക്കിയിരുന്നു.സിറ്റിക്കെതിരായ കേസില്‍ ഒരിയ്ക്കലും ജയിക്കാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യം തനിക്ക് ഉണ്ടായിരുന്നു എന്നും, എന്നാല്‍ അവര്‍ തെറ്റ് ചെയ്തു എന്നത് നൂറു ശതമാനം ശരി ആണ് എന്നും സെഫറിന്‍ ചൂണ്ടികാട്ടി.