സാന്‍ മീംസില്‍ ബാഴ്സയെ അടക്കം ചെയ്ത് അത്ലറ്റിക്കോ ബിലിബാവോ
അത്‌ലറ്റിക് ബിൽബാവോയില്‍ നിന്ന് 4-2ന് തോല്‍വി ഏറ്റുവാങ്ങി സാന്‍ മീംസ് ഒരിക്കല്‍ കൂടി ബാഴ്സലോണയുടെ ശവപ്പറമ്പു ആയി.ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് നേടിയതിന് ശേഷം ആണ് ബാഴ്സ പരാജയം നേരിട്ടത്.ഇതോടെ സ്പാനിഷ് സൂപ്പര്‍ കപ്പ് , കോപ ഡെല്‍ റിയ എന്നിങ്ങനെ രണ്ടു ടൂര്‍ണമെന്റുകളില്‍ നിന്നും ബാഴ്സ പുറത്തായി.
ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഗോള്‍ നേടി കൊണ്ട് ബിലിബാവോ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.എന്നാല്‍ അപ്പോള്‍ തന്നെ ഒരു തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കാന്‍ ബാഴ്സക്ക് കഴിഞ്ഞു.ആദ്യ പകുതിയുടെ വീസില്‍ മുഴങ്ങിയപ്പോള്‍ ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവര്‍ നേടിയ ഗോളുകള്‍ ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ 49 ആം മിനുട്ടിലെ സാങ്കറ്റിന്റെ ഗോള്‍ എല്ലാം മാറ്റി മറച്ചു.അതിനു ശേഷം എക്സ്ട്രാ ടൈമില്‍ പോയ കളിയില്‍ ഇനാങ്കി വില്യംസ്,നീക്കോ വില്യംസ് എന്നിവരുടെ മികവില്‍ തിരിച്ചുപിടിക്കാന്‍ ബിലിബാവോക്ക് കഴിഞ്ഞു.ജയത്തോടെ സെമി ഫൈനലില്‍ മയ്യോര്‍ക്ക, റയൽ സോസിഡാഡിനൊപ്പം ബിലിബാവോ ഇടം നേടിയിരിക്കുന്നു.