ഫുള്‍ഹാമിനെ മുട്ടുകുത്തിച്ച് ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ച് ലിവര്‍പൂള്‍
ബുധനാഴ്ച ക്രാവൻ കോട്ടേജിൽ നടന്ന സെമിഫൈനൽ ടൈയുടെ രണ്ടാം പാദത്തിൽ സമനിലയില്‍ കുരുങ്ങി എങ്കിലും ആദ്യ പകുതിയിലെ ഒറ്റ ഗോള്‍ വിജയം ലീവര്‍പൂളിന്‍റെ രക്ഷക്ക് എത്തി.അഗ്രിഗേറ്റ് സ്കോര്‍ 3-2 എന്ന നിലയില്‍ ഈ എഫ് എല്‍ കപ്പില്‍ വിജയം നേടിയ ലിവര്‍പൂള്‍ ഫൈനലിലേക്ക് കടന്നു.25 ഫെബ്രവരി വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ഫൈനല്‍ മല്‍സരത്തില്‍ അവര്‍ ചെല്‍സിയെ നേരിടും.

11 ആം മിനുട്ടില്‍ തന്നെ ലൂയിസ് ഡയാസ് നേടിയ ഗോളില്‍ ലിവര്‍പൂള്‍ മല്‍സരരത്തില്‍ ലീഡ് നേടി.അതോടെ തന്നെ വിജയം സുനിശ്ചിതം ആക്കിയ റെഡ്സ് പിന്നീട് പുതിയ സാഹസികതകള്‍ക്ക് ഒന്നും മുതിര്‍ന്നില്ല.76-ാം മിനിറ്റിൽ മുൻ ലിവർപൂൾ താരം ഹാരി വിൽസൺ നൽകിയ പാസിനെ വലയില്‍ എത്തിച്ച് കൊണ്ട് ഇസ ഡിയോപ് ഫുൾഹാം ആരാധകർക്ക് നേരിയ പ്രതീക്ഷ നല്കി എങ്കിലും ലിവര്‍പൂള്‍ പ്രതിരോധത്തിനെ ഒന്നു കൂടി മുട്ടുകുത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.