കോപ ഡെല്‍ റിയ ; സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്സലോണ
കോപ ഡെല്‍ റിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ആവേശകരമായ പോരാട്ടം.ബാഴ്സലോണ അത്ലറ്റിക്കോ ബിലിബാവോയെ ആണ് നേരിടാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് കിക്കോഫ്.ബിലിബാവോ ഹോം ഗ്രൌണ്ട് ആയ സാന്‍ മീംസില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.മുന്‍ ബാഴ്സലോണ മാനേജര്‍ ആയ ഏര്‍നെസ്റ്റോ വാല്‍വറഡേയ് ആണ് ബിലിബാവോ മാനേജര്‍ എന്നത് മല്‍സരത്തെ കൂടുതല്‍ ആവേശകരമാക്കുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ 4-2 നു വിജയം നേടി മികച്ച തിരിച്ചുവരവ് ആണ് ബാഴ്സലോണ നടത്തിയത്.ഹാട്രിക്ക് ഗോളും ഒരു അസിസ്റ്റും നല്കി കൊണ്ട് ഫെറാണ്‍ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.അതിനാല്‍ അദ്ദേഹത്തിന് ഇന്നതെ മല്‍സരത്തിലും അവസരം നല്കാന്‍ സാവി മുതിരും.അത് പോലെ തന്നെ കഴിഞ്ഞ മല്‍സരത്തില്‍ ഫോമില്‍ അല്ലാത്ത റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയെ സാവി പിന്‍വലിച്ചിരുന്നു.അതിനു പകരം അവസരം ലഭിച്ചതു വിറ്റര്‍ റോക്കിന് ആയിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ നന്നായി കളിച്ചു എങ്കിലും യുവ താരം യമാലിനെ ഇന്ന് സാവി ഇറക്കാന്‍ സാധ്യത ഇല്ല.സമ്മര്‍ദം നിമിഷങ്ങള്‍ അതി ജീവിക്കാന്‍ യുവ താരത്തിനു ഇനിയും സമയം നല്കണം എന്നാണത്രേ സാവിയുടെ തീരുമാനം.അതിനു പകരം ഇന്ന് ഫെലിസ്ക് ആദ്യ ഇലവനില്‍ ഇടം നേടും.