യൂണിയന്‍ ബെര്‍ലിനെ തറ പറ്റിക്കാന്‍ ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ്ലിഗയില്‍ കഴിഞ്ഞ മല്‍സരത്തില്‍ തിരിച്ചടി നേരിട്ട ബയേണ്‍ മ്യൂണിക്ക് ഇന്ന് യൂണിയന്‍ ബെര്‍ലിനെ നേരിടാന്‍ ഒരുങ്ങുന്നു.ഡിസംബർ രണ്ടിന് ഇരുടീമുകളും ഏറ്റുമുട്ടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഈ മത്സരം മാറ്റിവെക്കുകയായിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ബുണ്ടസ്‌ലിഗയിൽ തുടർച്ചയായി 12-ാം കിരീടം നേടാനുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമത്തിന് ഞായറാഴ്ച കനത്ത തിരിച്ചടിയേറ്റു, അവർ മിഡ്-ടേബിൾ ടീം ആയ വെർഡർ ബ്രെമനെതിരേ ഹോം ഗ്രൗണ്ടിൽ 1-0ന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങി.ഇത് ബയേണിനെ വലിയ സമ്മര്‍ദത്തിലേക്ക് ആണ് നയിച്ചത്.മാനേജര്‍ ടൂഷല്‍ ടീമിന്‍റെ വിന്റര്‍ പരിശീലന സെഷന്‍ മോശം ആയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്നു പറഞ്ഞു.അതേ സമയം മാനേജര്‍ ടൂഷല്‍ പല ടീം താരങ്ങളുമായും വഴക്കു ഇടുന്നുണ്ട് എന്ന വാര്‍ത്ത ഈ അടുത്ത് ജര്‍മന്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു.കിമ്മിച്ച്,ഡി ലൈറ്റ് എന്നീ താരങ്ങള്‍ അടുത്ത ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ ടീം വിടാന്‍ വരെ നില്‍ക്കുകയാണ്.ഈ സമ്മര്‍ദ നിമിഷങ്ങളില്‍ അതിജീവിക്കാന്‍ ഇന്നതെ മല്‍സരത്തില്‍ മ്യൂനിക്കിന് ഒരു ജയം നേടിയെ തീരൂ.