ഈഎഫ്എല്‍ സെമിഫൈനല്‍ ; ലിവര്‍പൂള്‍ – ഫുള്‍ഹാം രണ്ടാം പാദ പോരാട്ടം ഇന്ന്
വെംബ്ലിയില്‍ നടക്കുന്ന ഈഎഫ്എല്‍ ഫൈനല്‍ മല്‍സരത്തില്‍ ചെല്‍സിയുമായി ആര് ഏറ്റുമുട്ടും എന്ന കാര്യത്തില്‍ ഇന്ന് തീര്‍പ്പ് ആയേക്കും.ഫുൾഹാം, ലിവർപൂൾ ടീമുകള്‍ ഇന്ന് രാത്രി ക്രാവൻ കോട്ടേജിൽ നടക്കുന്ന ഇഎഫ്‌എൽ കപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടും.രണ്ടാഴ്ച്ച മുന്നേ ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ 2-1 നു ലിവര്‍പൂള്‍ ഫുള്‍ഹാമിനെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.ഏഷ്യന്‍ കപ്പ്,ആഫ്രിക്കന്‍ നേഷന്‍സ് എന്നിവ നടക്കുന്നതിനാല്‍ ലിവര്‍പൂള്‍ താരങ്ങള്‍ ആയ സല,വട്ടാരൂ എന്‍ഡോ എന്നിവരുടെ സേവനം റെഡ്സിന് ലഭിക്കുകയില്ല.പരിക്കില്‍ നിന്നു മുക്തന്‍ ആവാന്‍ സല നിലവില്‍ ലിവര്‍പൂള്‍ കാമ്പില്‍ എത്തി കഴിഞ്ഞു.അത് പോലെ പരിക്ക് ലിവര്‍പൂളിനെ ഏറെ അലട്ടുന്ന ഒരു പ്രശ്നം ആണ്.തിയാഗോ അൽകന്റാര (ഹിപ്), സ്റ്റെഫാൻ ബജ്‌സെറ്റിക് (കാഫ് ), ജോയൽ മാറ്റിപ്പ് (എസിഎൽ), ബെൻ ഡോക്ക് (മുട്ട്), കോസ്റ്റാസ് സിമികാസ് (കോളർബോൺ), ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (മുട്ട്), ഡൊമിനിക് സോബോസ്‌ലൈ (തുട)- എന്നിങ്ങനെ നീണ്ട ഒരു താരങ്ങളുടെ ലിസ്റ്റ് തന്നെ ഉണ്ട് ലിവര്‍പൂളിന്.പരിക്കില്‍ നിന്നും മുക്തി നേടിയ ആൻഡ്രൂ റോബർട്ട്സൺ ഇന്ന് കളിക്കും എന്നത് അവര്‍ക്ക് പ്രതീക്ഷ നല്കുന്നു.