റൊണാൾഡോയ്ക്ക് പരിക്ക്; അല്‍ നാസര്‍ – ഇന്റർ മിയാമി മല്‍സരം സംശയനിഴലില്‍
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്.ഇന്ന് ഷാങ്ഹായ് ഷെൻഹുവയ്‌ക്കെതിരെയും ഞായറാഴ്ച സെജിയാങ്ങിനെതിരെയും നടക്കാന്‍ പോകുന്ന മല്‍സരങ്ങളില്‍ താരം പങ്കെടുക്കില്ല.താരത്തിന്റെ പരിക്കിന്‍റെ വ്യാപ്തിയെക്കുറിച്ച് ആരും തന്നെ ഒന്നും വ്യക്തമാക്കിയിട്ടില്ല.എത്ര കാലം താരത്തിനു വിശ്രമം വേണ്ടി വരും എന്നും അറിഞ്ഞു കൂട.ഫെബ്രുവരി 1 ന് ലയണൽ മെസ്സിയുമായും ഇന്റർ മിയാമിയുമായും മല്‍സരം ഉള്ളതിനാല്‍ ഈ വാര്‍ത്ത ലോക ഫൂട്ബോള്‍ ആരാധകരെ ഏറെ വിഷമത്തില്‍ ആഴ്ത്തുന്നു.

റിയാദിൽ മിയാമിക്കെതിരായ മത്സരത്തിന് മുമ്പ് ചൈനീസ് ടീമുകൾക്കെതിരെ മത്സരങ്ങൾ കളിക്കാൻ അൽ നാസർ ഒരു ഇന്റെര്‍നാഷണല്‍ ടൂര്‍ പ്ലാന്‍ ചെയ്തിരുന്നു.അതാണ് ഇപ്പോള്‍ വെള്ളത്തില്‍ ആയത്.മല്‍സരം നടക്കാന്‍ വെറും 24 മണിക്കൂര്‍ മാത്രം ഉള്ളപ്പോള്‍ അത് മാറ്റി വെച്ചത് ചൈനീസ് ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു.അവര്‍ താരം താങ്ങുന്ന ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.ചൈനീസ് ടീമുകള്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും താരം തന്‍റെ ക്ഷമാപനം നടത്തി.