ഹോങ് കോങ്ങിനെ തകര്‍ത്ത് ഏഷ്യന്‍ കപ്പ് നോക്കൌട്ട് റൌണ്ടിലേക്ക് എത്തി പാലസ്ഥീന്‍
തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ചൊവ്വാഴ്ച ഏഷ്യൻ കപ്പിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തി പലസ്തീൻ ചരിത്രം കുറിച്ചു.വിജയം നേടിയത് മൂലം ഈ പാലസ്തീന്‍ ടീം 16-ാം റൗണ്ടിൽ മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകളിലൊന്നായി അവരുടെ സ്ഥാനം കുറിച്ചിട്ടു.ഗ്രൂപ്പ് സി യില്‍ ഇറാനും യുഎഈ യും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.

12 ആം മിനുട്ടില്‍ ഒരു മികച്ച ഹെഡര്‍ ഗോളിലൂടെ ഒഡേ ദബാഗ് ആണ് പലസ്തീന് ലീഡ് നേടി കൊടുത്തത്.ടമേര്‍ സയെമിന്റെ ഒരു മികച്ച കെര്‍ളിങ് ഷോട്ട് റീബൌണ്ടിലൂടെ രണ്ടാമതും ഗോള്‍ കണ്ടെത്തിയ ദബാഗ് പലസ്തീന്‍ ലീഡ് ഇരട്ടിപ്പിച്ചു.ദഭാഗിനെ കൂടാതെ സയ്യീദ് കുന്‍ബാര്‍ ആണ് പാലസ്തീന് വേണ്ടി ഗോള്‍ നേടിയ മറ്റൊരു താരം.പെനാല്‍ട്ടിയിലൂടെ ആശ്വാസ ഗോള്‍ നേടാന്‍ ഹോങ് കോങ്ങിന് അവസരം ലഭിച്ചു എങ്കിലും എവർട്ടൺ കാമർഗോയുടെ സ്‌പോട്ട് കിക്ക് ലക്ഷ്യത്തില്‍ എത്തിയില്ല.