സിറിയക്ക് മുന്നിലും പരാജയം ; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്തു
മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളിലും പരാജ്യാപ്പെട്ട ഇന്ത്യന്‍ ടീം തല താഴ്ത്തി കൊണ്ട് ഏഷ്യൻ കപ്പ് ടൂര്‍ണമെന്റില്‍ നിന്നും മടങ്ങി വരുന്നു.ഈ മൂന്നു മല്‍സരങ്ങളിലും ഒരു ഗോള്‍ പോലും നേടാന്‍ ആകാതെ ആണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.ഓസ്‌ട്രേലിയയോടും ഉസ്‌ബെക്കിസ്ഥാനോടും തോറ്റതിന് പിന്നാലെ ചൊവ്വാഴ്ച സിറിയയോട് 1-0ന് തോറ്റതോടെ ചൈനയ്‌ക്ക് ശേഷം ഒരു ഗോളും ഇല്ലാതെ കാമ്പെയ്‌ൻ പൂർത്തിയാക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി.
76 ആം മിനുട്ടില്‍ ഒമാര്‍ കിബ്രിന്‍ ആണ് സിറിയയുടെ വിജയ ഗോള്‍ നേടിയത്.മികച്ച സെന്‍റര്‍ ഫോര്‍വേഡ് ഇല്ലാത്തത് മൂലം ആണ് തങ്ങള്‍ പരാജയപ്പെട്ടത് എന്നു മല്‍സരശേഷം മാനേജര്‍ സ്റ്റിമാക് പറഞ്ഞു.ഗോളുകള്‍ നേടുന്നതിന് വേണ്ടി മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ തന്റെ ടീമിന് കഴിഞ്ഞു എന്നും എന്നാല്‍ അത് മുതല്‍ എടുക്കാന്‍ ടീമില്‍ ആളില്ലാത്തത് ആണ് ഇന്ത്യക്ക് തിരിച്ചടി ആയത് എന്നും അദ്ദേഹം ചൂണ്ടി കാട്ടി.