യുവന്റസ് സ്‌ട്രൈക്കർ കീനിനെ അത്‌ലറ്റിക്കോ മാഡ്രിഡ് ലോണില്‍ സൈന്‍ ചെയ്യൂന്നു
അത്‌ലറ്റിക്കോ മാഡ്രിഡ് ഈ സീസണിൽ യുവന്റസ് ഫോർവേഡ് മോയിസ് കീനെ ലോണിൽ സൈൻ ചെയ്യാൻ അടുക്കുന്നു.ഇരു ടീമുകളും തമ്മിൽ ധാരണയിലെത്തിയതിന് പിന്നാലെ ലാലിഗയിൽ ചേരാൻ യുവ താരവും സമ്മതം മൂളി കഴിഞ്ഞു.ഏഞ്ചൽ കൊറിയയുടെ ടീമില്‍ നിന്നുള്ള പോക്ക് മൂലം ആണ് കീന്‍ അത്ലറ്റിക്കോയിലേക്ക് വരുന്നത് എന്ന് വാര്‍ത്ത ഉണ്ടായിരുന്നു എങ്കിലും അര്‍ജന്‍റയിന്‍ താരം പോയാലും ഇല്ലെങ്കിലും കീന്‍ സീസണിന്‍റെ രണ്ടാം പകുതിയില്‍ അത്ലറ്റിക്കോയില്‍ തന്നെ തുടരും.

ഈ സീസണിൽ മുൻ ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയുടെ പരിക്ക് കണക്കില്‍ എടുക്കുമ്പോള്‍ കീനിന്റെ സൈനിംഗ് അത്‌ലറ്റിക്കോ ആക്രമണ ഓപ്ഷനുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.സ്ഥിരം സ്റ്റാർട്ടർമാരായ അന്റോയിൻ ഗ്രീസ്മാൻ, അൽവാരോ മൊറാട്ട എന്നിവർക്ക് വിശ്രമം നൽകാനും ഇത് പരിശീലകൻ ഡീഗോ സിമിയോണിയെ അനുവദിക്കും.കീനിനെ കൂടാതെ റാപ്പിഡ് ബുക്കാറെസ്റ്റിൽ നിന്നുള്ള ഗോൾകീപ്പർ ഹൊറേഷ്യു മൊൾഡോവനെ സൈനിംഗ് പൂർത്തിയാക്കാനുള്ള ശ്രമത്തിലും കൂടി ആണ് അത്‌ലറ്റിക്കോ.