ലാമാസിയ വീണ്ടും പൂത്തുലയുന്നു : യൂറോപ്പ് ജാഗ്രത !!!!!!!!!!!!!!!!
ഇന്നലെ റയല്‍ ബെറ്റിസ് ടീമിനെതിരെ 4-2 നു നേടിയ ജയം മൂന്നു പോയിന്‍റ് എന്ന നേട്ടത്തെ കൂടാതെ ബാഴ്സക്ക് വലിയൊരു ആത്മവിശ്വാസം നല്കുന്നുണ്ട്.എന്തെന്നാല്‍ ലാമാസിയ താരം ആയ സ്പാനിഷ് ഡിഫണ്ടര്‍ ആയ പൌ കുബാര്‍സി ഇന്നലെ ബാഴ്സക്ക് വേണ്ടി അരഞ്ഞേറ്റം കുറിച്ചിരുന്നു.ഓഫ് ബോള്‍ നീക്കങ്ങളില്‍ മികവ് പറയാന്‍ ഒന്നും ഇല്ല എങ്കിലും മികച്ച ടാക്കിളുകളിലൂടെയും അറ്റാക്ക് ചെയ്യാന്‍ ത്രൂ ബോളുകളും നല്‍കുന്നതില്‍ താരത്തിനു വളരെ ചെറുപ്പത്തില്‍ തന്നെ പ്രവീണ്യം നേടാന്‍ കഴിഞ്ഞു.ഇന്നലെ കളിച്ച മല്‍സരത്തില്‍ പതിനേഴ് വയസ്സിന് താഴെ രണ്ടു താരങ്ങളെ ബാഴ്സലോണ ഉള്‍പ്പെടുത്തിയിരുന്നു.ഒന്നും യമാലും മറ്റൊന്ന് കുബാര്‍സിയും ആയിരുന്നു.
സാമ്പത്തിക ഞെരുക്കം ബാഴ്സയെ നിലവില്‍ ഏറെ അലട്ടുന്നുണ്ട്.വില കൂടിയ താരങ്ങളെ ഒന്നും ടീമില്‍ എടുക്കാന്‍ കഴിയാതെ മാനേജ്മെന്‍റ് ഏറെ പാടുപ്പെടുകയാണ് എങ്കിലും ലാമാസിയ കാറ്റലൂണിയന്‍ ക്ലബിനെ ഏറെ സഹായിക്കുന്നുണ്ട്.ഈ സീസണില്‍ മാത്രം ഫെര്‍മിന്‍ ലോപസ് , കുബാര്‍സി,യമാല്‍ എന്നിങ്ങനെ ലോകോത്തര നിലവാരം ഉള്ള താരങ്ങളെ കളിപ്പിക്കാന്‍ ഈ ക്ലബിന് കഴിഞ്ഞു.ഇവര്‍ എല്ലാം ടീമിലെ സ്ഥിര താരങ്ങള്‍ അല്ല എങ്കിലും ബെഞ്ച് സ്ട്രെങ്ത് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവര്‍ പ്രധാന പങ്കാളികള്‍ ആണ്.ഇത് കൂടാതെ പൌ ടോറസ്, മിക്കായില്‍ ഫായേ,നോഹ ഡാര്‍വിച്ച് എന്നിങ്ങനെ ഉടന്‍ തന്നെ ആദ്യ ടീമിലേക്ക് കാലെടുത്ത് വെക്കാന്‍ തയ്യാറായി പല യുവ താരങ്ങളും ഇപ്പൊഴും അക്കാദമിയില്‍ ഉണ്ട്.ബാഴ്സലോണ ഇതിഹാസം ആയിരുന്ന യൊഹാന്‍ ക്രൈഫ് ഉപദേശിച്ച ഐഡിയ ആയിരുന്നു ഇങ്ങനെ ഒരു അക്കാദമി.2009 ല്‍ പെപ്പിന് കീഴില്‍ സാവി,ഇനിയെസ്റ്റ ,ബുസ്ക്കറ്റ്സ്,പിക്വെ,പുയോള്‍,മെസ്സി എന്നീ താരങ്ങളുടെ വരവിന് ശേഷം ലാമാസിയക്ക് ബാഴ്സക്ക് വേണ്ട ക്വാളിറ്റി താരങ്ങളെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിലവില്‍ ബാഴ്സലോണയുടെ അക്കാദമി വീണ്ടും തളിരിടാന്‍ ഒരുങ്ങുകയാണ്. അതിനുള്ള സൂചനങ്ങള്‍ ആണ് ഇപ്പോള്‍ നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.