ജര്‍മന്‍ ബുണ്ടസ്ലിഗ ; ബയേണ്‍ മ്യൂണിക്ക് vs വേര്‍ഡര്‍ ബ്രമന്‍
നിലവില്‍ ബയേണ്‍ മ്യൂണിക്കിന് മുകളില്‍ ഉള്ള സമ്മര്‍ദം അതി തീവ്രമാണ്.രണ്ടു മല്‍സരങ്ങള്‍ കുറവ് ആണേ കളിച്ചിട്ടുള്ളൂ എങ്കിലും ഏഴു പോയിന്‍റ് പുറകില്‍ ആണ് അവര്‍. ഒന്നാം സ്ഥാനത്ത് ഇത്രയും കാലം ഇരുന്നിരുന്ന ലേവര്‍കുസന്‍ ഇപ്പൊഴും പ്രൌഡിയോടെ അവിടെ തന്നെ തുടരുന്നു.പ്രകടനം വെച്ച് തൂക്കി നോക്കുകയാണ് എങ്കില്‍ മ്യൂണിക്ക് മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവെക്കുന്നത്.
ഇന്നതെ ലീഗ് മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് വേര്‍ഡര്‍ ബ്രമനെ നേരിടും.ഇന്ത്യന്‍ സമയം എട്ട് മണിക്ക് മ്യൂണിക്ക് ഹോം ഗ്രൌണ്ട് ആയ അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം നേടിയ ബ്രമന്‍ നിലവില്‍ റിലഗേഷന്‍ ഭീഷണി നേരിടുകയാണ്.നിലവില്‍ ഹാരി കെയിന്‍, ജമാല്‍ മുസിയാല എന്നീ താരങ്ങളുടെ മികച്ച ഫോമിന്‍റെ പിന്‍ബലത്തില്‍ ആണ് മ്യൂണിക്ക് ഫോമില്‍ തുടരുന്നത്.പ്രതിരോധത്തില്‍ പ്രധാന താരങ്ങളുടെ അഭാവം ബയെണിനെ നല്ല രീതിയില്‍ അലട്ടുന്നുണ്ട്.ഡി ലൈറ്റ്,ഉപമേക്കാനോ എന്നിവര്‍ പരിക്ക് മൂലം വിശ്രമത്തില്‍ ആണ്.അതേ സമയം മീന്‍ ജെ കിം ഏഷ്യന്‍ ഫൂട്ബോള്‍ കപ്പ് ടൂര്‍ണമെന്റില്‍ സൌത്ത് കൊറിയന്‍ ടീമിന് വേണ്ടി കളിയ്ക്കാന്‍ പോയിരിക്കുകയാണ്.