കോപ ഡെല്‍ റിയ നിരാശ മറികടക്കാന്‍ റയല്‍ മാഡ്രിഡ്
ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ള റയല്‍ മാഡ്രിഡ് ഇന്ന് തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നങ്ങള്‍ ആരംഭിക്കും.ഇന്നതെ വിജയം മാത്രം മതി അവര്‍ക്ക് ലാലിഗ ഭരിക്കാന്‍.ഒരു പോയിന്‍റ് ലീഡ് മാത്രമേ ഇപ്പോള്‍ കാറ്റലൂണിയന്‍ ക്ലബ് ആയ ജിറോണക്ക് ഉള്ളൂ.
സ്പാനിഷ് കപ്പ് നേടി ആഘോഷ രാവില്‍ തിമിര്‍ത്ത റയല്‍ മാഡ്രിഡ് കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡിന് മുന്നില്‍ മുട്ടു കുത്തി , റോയല്‍ വൈറ്റ്സ് കോപ ഡെല്‍ റിയയില്‍ നിന്നും പുറത്ത്.അതിന്റെ നിരാശ മാറ്റുന്നതിന് വേണ്ടി ഇന്നതെ മല്‍സരത്തില്‍ ഒരു മികച്ച ഓള്‍ റൌണ്ട് ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് കോച്ച് അന്‍സലോട്ടിയും സംഘവും. അല്‍മീരിയയാണ് അവരുടെ എതിരാളികള്‍.ഇന്ന് ഇന്ത്യന്‍ സമയം എട്ടേ മുക്കാലിന് റയല്‍ മാഡ്രിഡ് സ്റ്റേഡിയം സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ചാണ് കിക്കോഫ്.